സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലിലേക്കു മനു ഡാനി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

Biju Kottarakara
1 Min Read

പി പി ചെറിയാൻ

സണ്ണിവെയ്ല്‍:ടെക്സസ്സിലെ സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു . രണ്ടാം തവണയും  മത്സരരംഗത്തെത്തിയെ മനു ഡാനിക്കെതിരെ മത്സരിക്കാൻ ആരും നാമനിർദേശക പത്രിക സമർപ്പിച്ചിരുന്നില്ല  രണ്ടു വര്ഷത്തിലേക്കാണ് കാലാവധി 

സണ്ണിവെയ്ല്‍ സിറ്റിയില്‍ 2010 മുതല്‍ താമസിക്കുന്ന മനു ഇവിടെയുള്ളവര്‍ക്ക് സുപരിചിതയാണ്.

സണ്ണിവെയ്ല്‍ ബെയ്‌ലര്‍ ആശുപത്രിയില്‍ തെറാപിസ്റ്റായി പ്രവര്‍ത്തിക്കുന്ന മനു സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. ഡാലസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ കാത്തലക്ക് ചര്‍ച്ച് അംഗമാണ്.അറ്റോര്‍ണിയായ ഡാനി തങ്കച്ചനും ദയ, ലയ, ലിയൊ എന്നീ മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം.

ദീര്‍ഘവര്‍ഷമായി മേയര്‍ പദവി അലങ്കരിക്കുന്ന മലയാളിയായ സജി ജോർജ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മനു ഡാനിയെ അഭിനന്ദിച്ചു,

Share This Article