പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജോൺ ഇളമത ലോകപ്രശസ്ത ശില്പ്പി മൈക്കിൾ അന്ജലോയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ജീവ ചരിത്ര നോവൽ “storied stones” (കഥ പറയുന്ന കല്ലുകൾ) ഷാർജ അന്താരാഷ്ട്ര മേളയിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടു. പ്രമുഖ മാദ്ധ്യമ പ്രെവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ പ്രകാശനം ചെയ്തു; സജി ഇളമത ഏറ്റുവാങ്ങി.
കൈരളി ബുക്‌സ് മാനേജിങ് ഡയറക്ടർ ഓ. അശോക് കുമാർ, എഡിറ്റർ എ. വി. പവിത്രൻ, എഴുത്തുകാരൻ സിറാജ് നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.