ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജിന് കനത്ത തിരിച്ചടി; പ്രൈമറിയിൽ പരാജയപ്പെട്ടു

Biju Kottarakara
1 Min Read

ഹൂസ്റ്റൺ :ഡെമോക്രാറ്റിക് പാർട്ടി വിട്ട് റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്ന ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജിന് ബി.ജെ.പി പ്രൈമറിയിൽ ദയനീയ പരാജയം. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ച് സ്ഥാനാർത്ഥികളിൽ വെറും 8.4% വോട്ടുകൾ മാത്രം നേടി അദ്ദേഹം അവസാന സ്ഥാനത്തായി.

 2018-ലും 2022-ലും ഡെമോക്രാറ്റ് ആയി വിജയിച്ച കെ.പി. ജോർജ്, കഴിഞ്ഞ വർഷമാണ് റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് മാറിയത്.

കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ ഐഡന്റിറ്റി ചമയ്ക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ അദ്ദേഹം അന്വേഷണം നേരിടുകയാണ്. സ്വന്തം പ്രചാരണത്തിനെതിരെ വ്യാജ വംശീയാധിക്ഷേപങ്ങൾ സൃഷ്ടിച്ചുവെന്ന ആരോപണവും ഇതിൽ ഉൾപ്പെടുന്നു.

റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഡാനിയൽ വോംഗ് 54.1% വോട്ടുകൾ നേടി വിജയിച്ചു.

ഡെമോക്രാറ്റിക് വിഭാഗത്തിൽ ആർക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കാത്തതിനാൽ ഡെക്സ്റ്റർ മക്കോയും റേച്ചൽ കാർട്ടറും തമ്മിൽ മെയ് 26-ന് റൺ-ഓഫ് (Run-off) തിരഞ്ഞെടുപ്പ് നടക്കും.

നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ ഏറ്റുമുട്ടും.

Share This Article