‘സി​ജെ​പി അ​ക്കൗ​ണ്ട് പൂ​ട്ടി​യി​ല്ലെ​ങ്കി​ൽ കൊ​ല​പ്പെ​ടു​ത്തും’; കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ​യ്ക്ക് വ​ധ​ഭീ​ഷ​ണി

Malayalam Tribune
1 Min Read

ന്യൂ​ഡ​ൽ​ഹി: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച പ​രി​ഹാ​സ രാ​ഷ്ട്രീ​യ കൂ​ട്ടാ​യ്മ​യാ​യ ‘കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​യു​ടെ സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ​യ്ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി. ഇ​ന്ത്യ​യി​ൽ സി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ബ്ലോ​ക്ക് ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ത​നി​ക്ക് ല​ഭി​ച്ച വ​ധ​ഭീ​ഷ​ണ സ​ന്ദേ​ശ​ങ്ങ​ൾ അ​ഭി​ജീ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലെ ബോ​സ്റ്റ​ണി​ൽ താ​മ​സി​ക്കു​ന്ന അ​ഭി​ജീ​തി​ന്, അ​ക്കൗ​ണ്ട് നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ അ​വി​ടെ​വെ​ച്ച് ത​ന്നെ വ​ധി​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. അ​ക്കൗ​ണ്ട് പൂ​ട്ടാ​ൻ ത​യ്യാ​റാ​യാ​ൽ പ​ണം ന​ൽ​കാ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ൽ വെ​ച്ച് കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളു​ടെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ളാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്.

ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​യ​ർ​ന്നു​വ​ന്ന ഈ ​പേ​ജ് പെ​ട്ടെ​ന്ന് ത​ന്നെ വ​ലി​യ ജ​ന​പ്രീ​തി നേ​ടി​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ​യെ​ക്കു​റി​ച്ചും യു​വാ​ക്ക​ളു​ടെ നി​രാ​ശ​യെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ന്ന അ​ക്കൗ​ണ്ടി​നെ​തി​രെ ഇ​ത്ത​രം അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ ഉ​ണ്ടാ​കു​ന്ന​തി​നെ​തി​രെ പ്ര​മു​ഖ കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി.

ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള വേ​ദി​ക​ൾ ഒ​രു​ക്കു​ക എ​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വ​ലി​യ ഗു​ണ​മാ​ണെ​ന്നും, ഇ​ത്ത​രം അ​ടി​ച്ച​മ​ർ​ത്ത​ൽ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ശ​ശി ത​രൂ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

TAGGED:
Share This Article