ദുബായിലുണ്ടായ വാഹനപകടത്തില്‍ മലയാളിയുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

Malayalam Tribune
1 Min Read

അഴീക്കോട്: ദുബായിലുണ്ടായ വാഹനാപകടത്തിൽ അമ്മയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു. പുതിയാപ്പറമ്പ് പുതിയകാവ് ‘ആർഷ അഷിത’യിൽ ആർഷയും (35) ഏകമകൾ റൂഹിയുമാണ് മരിച്ചത്. കാർ നിർത്തി റോഡ് മുറിച്ചുകടക്കുമ്പോൾ മറ്റൊരു വാഹനം ഇടിച്ചെന്നാണ് നാട്ടിൽ കിട്ടിയ വിവരം. കാറിൽ സാധനം വാങ്ങാൻ ടൗണിലേക്ക് പോയതായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഓൺലൈൻ ബിസിനസ് നടത്തി വരികയായിരുന്നു ആർഷ. കുറെ വർഷങ്ങളായി ഭർത്താവ് നിഹിലുമൊന്നിച്ച് ദുബായിലാണ് താമസം.

നിഹിലിന്റെ അച്ഛനും സഹോദരനും ഭാര്യയും കുടുംബവും ദുബായിൽത്തന്നെയാണ് താമസം. ആർഷയുടെ സഹോദരി അഷിത ഇവരുടെ അടുത്ത ഫ്ലാറ്റിലാണ്. ആർഷയുടെ അച്ഛൻ ടി.കെ.പുരുഷോത്തമനും ഭാര്യ ഗീതയും അഴീക്കോട്ട് നിന്ന് ദുബായിലേക്ക് പോയിട്ടുണ്ട്.

Share This Article