ജൈറ്റക്സ് പ്രദർശനത്തിന് തുടക്കം; ദുബൈ ഭരണാധികാരി ഉൽഘാടനം ചെയ്തു

Malayalam Tribune
0 Min Read

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സാ​​ങ്കേ​തി​ക​വി​ദ്യ പ്ര​ദ​ർ​ശ​ന മേ​ള​ക​ളി​ൽ ഒ​ന്നാ​യ ജൈ​ടെ​ക്സ്​ ഗ്ലോ​ബ​ലി​ന്​ ദു​ബൈ​യി​ൽ ഉ​ജ്ജ്വ​ല തു​ട​ക്കം. നി​ർ​മി​ത ബു​ദ്ധി ഉ​ൾ​പ്പെ​ടെ പു​തു​ത​ല​മു​റ സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ അ​ത്ഭു​ത ലോ​കം കാ​ണാ​ൻ ലോ​ക​ത്തി​ന്‍റെ അ​ഷ്ട​ദി​ക്കു​ക​ളി​ൽ നി​ന്നും പ​തി​നാ​യി​ര​ങ്ങ​ൾ​ ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​​ലേ​ക്കൊ​ഴു​കു​ക​യാ​ണ്​​. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ക്സി​ബി​ഷ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സാ​​ങ്കേ​തി​ക​വി​ദ്യ മ​ഹാ​മേ​ള​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

Share This Article