കേരളത്തിലെ ഇലെക്ഷൻ പോളിങ് 78.22%, മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ 25 ദിനങ്ങൾ

Malayalam Tribune
1 Min Read

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ നാലാഴ്ചയോളം നാടിളക്കി നടത്തിയ പ്രചാരണങ്ങൾക്കും ആരോപണ വിവാദങ്ങൾക്കുമൊടുവിൽ കേരള ജനത വിധിയെഴുത്ത് നടത്തി. പൊള്ളുന്ന ചൂടിനെ വകവെക്കാതെ ജനം ബൂത്തിലേക്കൊഴിയപ്പോൾ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പോളിങ് ശതമാനം 78.22 ആണ്. അന്തിമ കണക്കുകൾ വരുമ്പോൾ പോളിങ് ശതമാനം ഇനിയും കൂടിയേക്കും 2021-ലേതിനേക്കൾ കൂടുതലാണിത്.  ആറു മണിവരെയാണ് വോട്ടെടുപ്പ് സമയപരിധിയെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിലവിൽ ലഭ്യമായ കണക്കനുസരിച്ച് കോഴിക്കോട്ടാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 81.32 ശതമാനം.പാലക്കാടും പോളിങ് ശതമാനം 80 കടന്നിട്ടുണ്ട്. കുറവ് പത്തനംതിട്ടയിലാണ്. 70.76 ശതമാനമാണ് പത്തനംതിട്ടയിലെ പോളിങ് വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനത്തിൽ സ്വാഭാവിക വർധനവുണ്ടാകാം. ഇനി 25 നാൾ മുന്നണികൾക്ക് കൂട്ടലും കിഴിക്കലിന്റെയും ദിനങ്ങളാണ്. മെയ് നാലിനാണ് വോട്ടെണ്ണൽ.

TAGGED:
Share This Article