ഫിഫ ലോകകപ്പ് 2026: ഉദ്ഘാടന ചടങ്ങിൽ നോറ ഫത്തേഹി തിളങ്ങും

P.P Cherian
1 Min Read

ടൊറന്റോ: 2026-ലെ ഫിഫ ലോകകപ്പിന്റെ ആവേശകരമായ ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരം നോറ ഫത്തേഹി പെർഫോം ചെയ്യും. ജൂൺ 12-ന് ടൊറന്റോയിലെ ബി.എം.ഒ ഫീൽഡിൽ നടക്കുന്ന ചടങ്ങിലാണ് താരം പാടുകയും നൃത്തം ചെയ്യുകയും ചെയ്യുക.

മൈക്കൽ ബൂബ്ലെ, അലാനിസ് മോറിസെറ്റ്, അലസ്സിയ കാര, എലിയാന തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ഗായകർക്കൊപ്പം നോറ സ്റ്റേജ് പങ്കിടും.

അമേരിക്കയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കാറ്റി പെറി, ലിസ, അനിറ്റ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കും.

 കാനഡയുടെ സാംസ്കാരിക തനിമയും ഫുട്ബോൾ ആവേശവും വിളിച്ചോതുന്ന ഒന്നായിരിക്കും ഉദ്ഘാടന ചടങ്ങെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.

ജൂൺ 11-ന് മെക്സിക്കോ സിറ്റിയിൽ ആരംഭിച്ച് ജൂലൈ 19-ന് ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിലെ ഫൈനലോടെ അവസാനിക്കുന്ന ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളാണുള്ളത്.

മലയാള ചിത്രം ‘ഡബിൾ ബാരൽ’, ‘കായംകുളം കൊച്ചുണ്ണി’ എന്നിവയിലൂടെ കേരളത്തിലും സുപരിചിതയായ നോറ ഫത്തേഹിക്ക് ഇത് വലിയൊരു നേട്ടമാണ്.

TAGGED:
Share This Article