‘ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക ഇന്റര്‍നാഷണല്‍ (ഫൊക്കാന ഇന്റര്‍നാഷണല്‍) എന്ന സംഘടനയുടെ പ്രസിഡന്റ് പദവിയില്‍ നിന്നും സണ്ണി മറ്റമന രാജിവെച്ചു.
അദ്ദേഹത്തോടൊപ്പം ട്രഷറര്‍ ഏബ്രഹാം കളത്തില്‍, ഫ്‌ളോറിഡ റീജിയണല്‍ വൈസ് പ്രസിഡന്റ് സുരേഷ് മഠത്തില്‍, നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സ് ആയ റെജി മാത്യു, ബിജോയ് ജോസഫ്, സുരേഷ് നായര്‍, ഏബ്രഹാം ജോര്‍ജ്, ജീമോന്‍ ജോസഫ്, സജി ചെറിയാന്‍, ഷിബു ജോര്‍ജ് തുടങ്ങിയവരും ഈ സംഘടനയില്‍ നിന്നു വിട്ടുപോരുന്നവരില്‍ ഉള്‍പ്പെടുന്നു.
വ്യക്തമായ ലക്ഷ്യബോധവും, ജനാധിപത്യ ഭരണസംവിധാനവും, സാമൂഹിക പ്രസക്തിയും നഷ്ടമായതിനാലാണ് സംഘടനയുമായി ചേര്‍ന്നു തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താത്പര്യം ഇല്ലാതായതെന്ന് മുന്‍ ഭാരവാഹികള്‍ പ്രസ്താവിച്ചു.