ഐക്യകാഹളം മുഴക്കി കനേഡിയന്‍ മലയാളീ ഐക്യവേദി – കൈകോര്‍ത്ത് സംഘടിത ശക്തിയായി കനേഡിയന്‍ മലയാളി സംഘടനകള്‍

Malayalam Tribune
1 Min Read

റോമി ചെറിയാൻ തൈപ്പറമ്പിൽ
കാനഡയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ NFMA കാനഡ പൂതു ചരിത്രത്തിലേക്ക്. കാനഡയിലെ വലുതും ചെറുതുമായ സംഘടനകളെ എല്ലാം ഒരു കുടകീഴിൽ കോര്‍ത്തിണക്കി രൂപീകൃതമായ NFMAC കാനഡ എന്ന സംഘടന അതിന്റെ ചരിത്ര പരമായ ചുവടു വെയ്പ്പിലേക്ക് നീങ്ങുന്നു . ചരിത്രത്തിലാധ്യമായി ഒന്‍റാരിയൊ പ്രൊവിന്‍സില്‍ എന്‍‌ എഫ്‌ എം‌ എ റീജിനല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. കിച്ചനറിലെ ക്രൌണ്‍ പ്ലാസ്സാ ഹോട്ടലില്‍ വെച്ചാണ് 2026 ജനുവരി 24 നു സംഘടനയുടെ ആദ്യ റീജിനല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പ് പത്മശ്രീ ഡോ എം എ യൂസഫലി ഓണ്‍ലൈന്‍ ആയി സംഘടനയുടെ ഉത്ഘാടനം നിര്‍വഹിച്ചെങ്കിലും ഇതാദ്യമായാണ് സംഘടനകള്‍ ഒത്തോടൊമിച്ചു ഒരു കണ്‍വെന്‍ഷനു തയ്യാറാകുന്നത്

ജാതിമതരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കാനഡയിൽ പ്രവരത്തിക്കുന്ന മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ശ്രീ കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡയിലെ സംഘടനാരംഗത്ത് ഒരു പുതു ശക്തിയായി മറിയിരിക്കുന്നു. NFMAC ൽ ചേരുവാനും പ്രവർത്തിക്കുവാനും താല്പര്യം പ്രകടിപ്പിച്ച് ഒട്ടുമിക്ക കനേഡിയൻ മലയാളി സംഘടനകളും മുന്നോട്ട് വന്നിരിക്കുന്നു.

Share This Article