മലയാളി അസോസിയേഷൻ ഓഫ് ടാമ്പായുടെ “കാർഷിക മേള” മാർച്ച് 28ന് ശനിയാഴ്ച്ച

Raju Mylapra
1 Min Read

ടാമ്പാ മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കാര്‍ഷിക മേള മാര്‍ച്ച് 28-ന് ശന്ിയാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്നതാണ്.

മനസിനും ശരീരത്തിനും ഒരുപോലെ ഉണര്‍വും ഉന്മേഷവും നല്‍കുന്ന പച്ചക്കറി, പൂന്തോട്ട പരിപാലനത്തിന് ആവശ്യമായ വിത്തുവിളകളും, പരിശീലനവും കാര്‍ഷിക വിദഗ്ധരില്‍ നിന്നും ലഭ്യമാണ്.

നാടന്‍ രുചി വിഭവങ്ങള്‍ നിങ്ങളുടെ കണ്‍മുന്നില്‍ തന്നെ ചൂടോടെ തയാറാക്കി നല്‍കുന്ന ‘തട്ടുകട’  ഈ കാര്‍ഷിക മേളയുടെ ഒരു പ്രധാന ആകര്‍ഷണീയതയാണ്.

കുടുംബത്തോടെ ആസ്വദിക്കാവുന്ന ഈ മേളയിലേക്ക് ഓരോരുത്തരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി പ്രസിഡന്റ് ബിജോയ് ജോസഫും, മറ്റു കമ്മിറ്റി അംഗങ്ങളും അറിയിക്കുന്നു.

സ്ഥലം: 10632 East Bay Road,, Gibsonton, FL 33534.
Tine: 10.00 AM to 3.00 PM

Screenshot
Share This Article