ഹൂസ്റ്റണിൽ ശക്തമായ ഇടിമിന്നൽ; 56,000 തവണ മിന്നലേറ്റതായി റിപ്പോർട്ട്, വ്യാപക വൈദ്യുതി തടസ്സം

P.P Cherian
1 Min Read

ഹൂസ്റ്റൺ: ടെക്സസ്സിലെ ഹൂസ്റ്റൺ നഗരത്തിലും പരിസരപ്രദേശങ്ങളിലും ശനിയാഴ്ച ഉണ്ടായ ശക്തമായ കൊടുങ്കാറ്റിലും മഴയിലും റെക്കോർഡ് ഇടിമിന്നൽ രേഖപ്പെടുത്തി. പുലർച്ചെ 3 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയത്തിനുള്ളിൽ 56,000-ത്തിലധികം തവണയാണ് മേഘങ്ങളിൽ നിന്ന് ഭൂമിയിലേക്ക് മിന്നലേറ്റതെന്ന് എനർജി കമ്പനിയായ സെന്റർപോയിന്റ് അറിയിച്ചു.

ശക്തമായ ഇടിമിന്നലിനെ തുടർന്ന് പ്രദേശത്തെ ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഏകദേശം 1,90,000 ഉപഭോക്താക്കളെയാണ് വൈദ്യുതി തടസ്സം ബാധിച്ചത്. എന്നാൽ ഞായറാഴ്ച രാവിലെയായപ്പോഴേക്കും ഭൂരിഭാഗം സ്ഥലങ്ങളിലെയും തകരാറുകൾ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി. ടെക്സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇടിമിന്നൽ ഉണ്ടാകുന്ന നഗരങ്ങളിലൊന്നാണ് ഹൂസ്റ്റൺ.

Share This Article