സംസ്കാരം മെയ് 13 ബുധൻ രാവിലെ 10ന് ചെന്നൈ ഇരുമ്പല്ലിയിയൂർ സഭാ ആസ്ഥാനത്ത്
ചെന്നൈ: പെന്തെക്കൊസ്ത് മിഷൻ (ന്യൂ ടെസ്റ്റമെൻറ് ചർച്) ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസ് (76) നിര്യാതനായി
ചെന്നൈ ഇരുമ്പല്ലിയൂർ പെന്തെക്കൊസ്ത് മിഷൻ സഭാ ആസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി 9.30 ന് ആയിരുന്നു നിര്യാതനായത് .
സംസ്കാരം മെയ് 13 ബുധൻ രാവിലെ 10ന് ചെന്നൈ ഇരുമ്പല്ലിയിയൂർ പെന്തെക്കൊസ്ത് മിഷൻ (ന്യൂ ടെസ്റ്റമെൻറ് ചർച്) സഭാ ആസ്ഥാനത്തെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

1973 ൽ പെന്തെക്കൊസ്ത് മിഷൻ സഭയുടെ ശുശ്രൂഷകനായിട്ടായിരുന്നു തുടക്കം.
കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും മലേഷ്യയിലും സഭയുടെ ശുശ്രൂഷകനായിരുന്ന അദ്ദേഹം 2018 മുതൽ സഭയുടെ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ആയിരുന്നു.
തൃശൂർ ആൽപ്പാറ മായാലിൽ വീട്ടിൽ പരേതരായ തോമസ് വർഗീസ് – മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്.
സഹോദരൻ. പാസ്റ്റർ എം.ടി. ജോർജ് (റ്റി.പി.എം വഡോദര സെൻറർ അസി. പാസ്റ്റർ).
വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു