കേരള നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യ ലീഡ് യുഡിഎഫിന്

Malayalam Tribune
0 Min Read

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ യുഡിഎഫിന് അനുകൂലം. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.

വോട്ടെണ്ണല്‍ രാവിലെ എട്ടുമുതലാണ് ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്.

Share This Article