കാഷ് പട്ടേലിനെതിരെ അന്വേഷണം; അവതാരകനെതിരെയുള്ള അപകീർത്തിക്കേസ് തള്ളി

P.P Cherian
0 Min Read

ടെക്സാസ് : എം.എസ്.എൻ.ബി.സി  അവതാരകനെതിരെ പട്ടേൽ നൽകിയ അപകീർത്തിക്കേസ് ടെക്സസ് ഫെഡറൽ കോടതി തള്ളി. പട്ടേൽ ഓഫിസിനേക്കാൾ കൂടുതൽ സമയം നൈറ്റ് ക്ലബ്ബുകളിൽ ചെലവഴിക്കുന്നുവെന്ന അവതാരകന്റെ പരാമർശം വെറും ആലങ്കാരികമാണെന്നും, അത് അപകീർത്തികരമായി കാണാനാവില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.

അതേസമയം എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിന്റെ മദ്യപാനശീലത്തെക്കുറിച്ച് ഹൗസ് ഡെമോക്രാറ്റുകൾ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. പട്ടേലിന്റെ മദ്യപാനം ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന പരാതിയെത്തുടർന്ന്, ഡബ്ല്യു.എച്ച്.ഒ നിർദ്ദേശിച്ച പരിശോധനയ്ക്ക് വിധേയനാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

തന്റെ മദ്യപാനത്തെക്കുറിച്ചുള്ള വാർത്തകൾ തെറ്റാണെന്ന് പട്ടേൽ വാദിക്കുമ്പോഴും, ഇത് ഗൗരവകരമായ സാഹചര്യമാണെന്ന് യുഎസ് ജനപ്രതിനിധികൾ വ്യക്തമാക്കി.

Share This Article