പ്രസാദ് തീയാടിക്കൽ
ബാറ്റൺ റൂഷ് (ലൂസിയാന): പ്രഗത്ഭ പ്രസംഗകനും ഗ്രന്ഥകർത്താവും സുവിശേഷകനുമായ ഡോ. ഏഴംകുളം സാംകുട്ടി (76) അന്തരിച്ചു. ലൂസിയാനയിലെ ബാറ്റൺ റൂഷിൽ മെയ് 5-നായിരുന്നു അന്ത്യം. പുനലൂർ വയലിൽ പുളിമൂട്ടിൽ പരേതരായ എൻ. എം. ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടെയും മകനാണ്.
തിരുവല്ല സങ്കരമംഗലം കുടുംബാംഗമായ പുഷ്പ സാംകുട്ടിയാണ് ഭാര്യ.
മക്കൾ: രഞ്ജിത്ത് (ഭാര്യ: ദീപ, ഹൂസ്റ്റൺ), ബിന്ദു (ബാറ്റൺ റൂഷ്).
മരുമക്കൾ: എ. എബ്രഹാം, സോമൻ ചെന്നങ്കര (ഡാളസ്).
കൊച്ചുമക്കൾ: ജസ്റ്റസ്, ജെറമിയ, ചാൻസ്.
സഹോദരങ്ങൾ: ലീലമ്മ എബ്രഹാം, സാലി സോമൻ (ഡാളസ്).
വിശ്വാസലോകത്ത് ഏറെ സുപരിചിതനായിരുന്ന അദ്ദേഹം, ആത്മീയ സേവനരംഗത്ത് അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു.വിവിധ ഭാഷകളിൽ അദ്ദേഹം നടത്തിയ ശുശ്രൂഷകളും ശക്തമായ ഗ്രന്ഥരചനകളും ഒട്ടേറെ തലമുറകളെ സ്വാധീനിച്ചിട്ടുണ്ട്.
സംസ്കാര ശുശ്രൂഷകൾ ഹൂസ്റ്റണിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീട്