ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ മനസ്സിൽ സംഗീതവും ഓർമ്മകളും നിറച്ച ‘കിലുക്കം 25’ എന്ന മെഗാ പരിപാടി വൻ വിജയമായി സമാപിച്ചു. നാല് പ്രധാന നഗരങ്ങളിൽ അരങ്ങേറിയ ഈ സംഗീതയാത്ര, കലാപരമായ മികവും സംഘാടന വൈഭവവും കൊണ്ട് ശ്രദ്ധേയമായി.
ഈ മഹത്തായ സംരംഭത്തിന് പിന്നിൽ നിന്നത് കൊട്ടാരക്കര സ്വദേശിയും വിൻഡ്സർ ഹോം ലെൻഡിംഗിന്റെ ഉടമയുമായ റെൻജു രാജാണ്. ടെക്സസിൽ അധിവസിക്കുന്ന അദ്ദേഹംയും വിൻഡ്സർ എന്റർടൈൻമെന്റും ചേർന്നൊരുക്കിയ ഈ പരിപാടി, കൃത്യമായ ആസൂത്രണവും സംഘാടന മികവും കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി.

മലയാളികളുടെ പ്രിയതാരമായ മോഹൻലാലിന്റെ സാന്നിധ്യം പരിപാടിക്ക് പ്രത്യേക ഭംഗി നൽകി. മനോജ് കെ. ജയൻ, സ്റ്റീഫൻ ദേവസ്സി, ജ്യോത്സ്ന രാധാകൃഷ്ണൻ, രമ്യ പണിക്കർ എന്നിവർ ഉൾപ്പെടെ 22 കലാകാരന്മാർ പങ്കെടുത്ത ഈ വേദി, സംഗീതം, നൃത്തം, ഹാസ്യം എന്നിവയുടെ സമന്വയമായ ഒരു കലാവിരുന്നായി മാറി.
പര്യടനം ഹ്യൂസ്റ്റണിൽ (ഏപ്രിൽ 17) ആരംഭിച്ചു. സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സംഘാടകരുടെയും സന്നദ്ധ പ്രവർത്തകരുടെയും പിന്തുണ പരിപാടിയെ വിജയത്തിലേക്ക് നയിച്ചു. തുടർന്ന് ടാംപ (ഏപ്രിൽ 19) നഗരത്തിൽ നടന്ന പരിപാടിയും വലിയ പ്രതികരണം നേടി.
ഡെട്രോയിറ്റിൽ (ഏപ്രിൽ 25) മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ വൻ സാംസ്കാരിക ആഘോഷമായി പരിപാടി മാറി. ന്യൂജേഴ്സിയിലെ ലോഡിയിൽ (ഏപ്രിൽ 26) നടന്ന ഗ്രാൻഡ് ഫിനാലെയിൽ വലിയ ജനപങ്കാളിത്തമാണ് രേഖപ്പെടുത്തിയതും പരിപാടിക്ക് ഭംഗിയേകി.
അമേരിക്കൻ മലയാളികളുടെ രുചിയും ആഗ്രഹവും മനസ്സിലാക്കി ഒരുക്കിയ ഈ പരിപാടിയുടെ വിജയം, തനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്ന് റെൻജു രാജ് വ്യക്തമാക്കി. ഭാവിയിൽ കൂടുതൽ മികച്ചതും വൈവിധ്യമാർന്നതുമായ പരിപാടികൾ സംഘടിപ്പിക്കാനുള്ള പ്രചോദനമാണ് ഈ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയെ വിജയത്തിലേക്ക് നയിച്ച സ്പോൺസർമാർക്കും സഹപ്രവർത്തകർക്കും പ്രേക്ഷകർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി. അമേരിക്കൻ മലയാളികളുടെ ഇടയിൽ ‘കിലുക്കം 25’ ഒരു ഓർമ്മയായ് നിലനിൽക്കുമ്പോൾ, റെൻജു രാജിന് അഭിനന്ദനങ്ങൾ ഒഴുകുകയാണ്.
