ന്യൂയോർക്ക്: വേൾഡ് മലയാളി ഫെഡറേഷൻ (WMF) USA & Massachusetts കൗൺസിലിന്റെ ആഭിമുഖ്യത്തിൽ WMF USA ഉദ്ഘാടന ചടങ്ങും വേൾഡ് മലയാളി ഹെറിറ്റേജ് ആഘോഷവും “Spectrum Auto Spark of Kerala – Season 2” എന്ന പേരിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു. Spectrum Auto ആണ് ഈ പരിപാടിയുടെ Title Sponsor.
കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുന്ന ഈ മഹത്തായ സായാഹ്നം 2026 മെയ് 15 വെള്ളിയാഴ്ച വൈകിട്ട് 7.00 മണിക്ക് ന്യൂയോർക്കിലെ Stony Point, IKCC NY (Indian Knanaya Catholic Community of Greater New York) യിൽ നടക്കും.
🎶 സംഗീതം, നൃത്തം, ഹാസ്യം, ലൈവ് ഓർക്കസ്ട്ര എന്നിവയിലൂടെ കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരം ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.
പരിപാടിയിൽ പങ്കെടുക്കുന്ന പ്രമുഖ കലാകാരന്മാർ: പ്ലേബാക്ക് ഗായകൻ ബിജു നാരായണൻ, കോമഡി ആർട്ടിസ്റ്റ് സിദ്ദിഖ് റോഷൻ, D4 ഡാൻസർ സുഹൈദ് കുക്കു, കലാകാരികൾ ദയാന ഹമീദ്, അന്ന പ്രസാദ്, കീർത്തന എസ്.കെ, ലൈവ് ഓർക്കസ്ട്ര
WMF 168 രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്ന ആഗോള മലയാളി സംഘടനയായാണ് പ്രവർത്തിക്കുന്നത്. വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) സ്ഥാപകൻ ഡോ. പ്രിൻസ് പള്ളിക്കുനേൽ, (Austria) സംഘടനയുടെ ആഗോള ചെയർമാൻ ഡോ. ജെ. റെകറ്റ്നകുമാർ, (Oman) അതുപോലെ WMF ഗ്ലോബൽ പ്രസിഡന്റായി ഡോ. ആനി ലിബു (USA) നേതൃത്വം വഹിക്കുന്നു. പ്രസിഡന്റ് ആനി ലിബുന്ടെ നേതൃത്വത്തിൽ, ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന ഒരു സാംസ്കാരിക ആഘോഷമായി മാറുമെന്ന് ഗ്ലോബൽ നേതൃത്വം അറിയിച്ചു.
പ്രവാസി മലയാളികളുടെ ഐക്യം, സംസ്കാരം, സാമൂഹിക സേവനം എന്നിവ ശക്തിപ്പെടുത്തുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
🎟️ പ്രവേശന ടിക്കറ്റുകൾ:
https://www.zeffy.com/en-US/ticketing/world-malayalee-heritage-celebration
“കേരളത്തിന്റെ സാംസ്കാരിക പൈതൃകം ലോകമെമ്പാടും ഉയർത്തിപ്പിടിക്കുന്ന ഒരു ചരിത്രസന്ധ്യയായിരിക്കും ഈ പരിപാടി” സംഘാടകരായ യു.എസ്.എ പ്രസിഡന്റ് ഷൈമി ജേക്കബ്, അമേരിക്ക റീജിയൻ പ്രസിഡന്റ് ശ്രീകാന്ത് ഉണ്ണികൃഷ്ണൻ, മസാച്യുസെറ്റ്സ് പ്രസിഡന്റ് പ്രിജോ എബ്രഹാം എന്നിവർ അറിയിച്ചു.
