ന്യൂ യോർക്ക് : 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം ഇറാനുമായി കരാറിലെത്താൻ കഴിയാതെ വന്നതിനെ തുടർന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഞായറാഴ്ച ഇസ്ലാമാബാദ് വിട്ടു.
ആണവായുധങ്ങൾ നിർമ്മിക്കരുതെന്നതുൾപ്പെടെയുള്ള അമേരിക്കൻ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ തീരുമാനിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് ചർച്ചകളിലെ പോരായ്മകൾ വാൻസ് ഉദ്ധരിച്ചു.
“നമ്മൾ ഒരു കരാറിൽ എത്തിയിട്ടില്ല എന്നതാണ് മോശം വാർത്ത, അത് അമേരിക്കൻ ഐക്യനാടുകൾക്ക് മോശം വാർത്തയേക്കാൾ ഇറാന് മോശം വാർത്തയാണെന്ന് ഞാൻ കരുതുന്നു,” വാൻസ് പറഞ്ഞു.
“അതിനാൽ ഒരു കരാറിലെത്താത്തതിനാൽ ഞങ്ങൾ അമേരിക്കയിലേക്ക് മടങ്ങുന്നു. അമേരിക്കയുടെ നിബദ്ധനകൾ എന്താണെന്ന് ഞങ്ങൾ വളരെ വ്യക്തമാക്കിയിട്ടുണ്ട്.”
ചർച്ചയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കുറഞ്ഞത് അര ഡസൻ തവണയെങ്കിലും സംസാരിച്ചതായും ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസങ്ങളിലൊന്ന് ആണവായുധ വികസനത്തെ ചുറ്റിപ്പറ്റിയാണെന്നും വാൻസ് പറഞ്ഞു.