കെ.എ.ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും ഞായറാഴ്ച.

Sivan Photographer
0 Min Read

ഷാർജ : യു.എ.ഇ യിൽ ദീർഘകാലം സാഹിത്യ -സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെ.എ.ജബ്ബാരിയുടെ അനുസ്മരണവും പുസ്തക ചർച്ചയും ആഗസ്ത് 31 ന്, ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ ഷാർജ മുവൈലയിലെ അൽസഹ്റ ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെൻറ് സെൻററിൽ വെച്ച് നടക്കും. പ്രവാസി ബുക്സിൻറെ പ്രതിമാസ പുസ്തക ചർച്ചയിൽ ഇത്തവണ മനോജ് കോടിയത്തിൻറെ സ്യൂഡോസൈസിസ്, അക്ബർ ആലിക്കരയുടെ ഗോസായിച്ചോറ് എന്നീ കഥാ സമാഹാരങ്ങളാണ് ചർച്ച ചെയ്യുന്നത്.

Share This Article