advertisement
Skip to content

യുവനേതാവ് ഷിബു എബ്രഹാം സാമുവേൽ നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു

സജിമോൻ ആന്റണി

വാഷിങ്ങ്ടൺ ഡി .സി : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി  ആയി വാഷിങ്ങ്ടൺ ഡി .സി യിൽ നിന്നുള്ള ഷിബു എബ്രഹാം സാമുവേൽ   മത്സരിക്കുന്നു. ഡി.സി മെട്രോ റീജിയണിലെ മലയാളി സംഘടനകളായ KCS, കൈരളി ഓഫ് ബാൾട്ടിമോർ, KAGW എന്നീ സംഘടനകളിൽ  ദീർഘകാലം  പ്രവർത്തിച്ചിട്ടുള്ള  ഒരാളാണ് ഷിബു. കെ .ജീ .ഡബ്ല്യവിന്റെ  ഇപ്പോഴത്തെ  കമ്മിറ്റി മെംബറും KAGW  2024 ലെ സ്പോർട്സ് കമ്മിറ്റി ചെയർപേഴ്സണും ആണ്.

 
മെരിലാന്‍ഡ് ഡി.സി.കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ബാൾട്ടിമോർ  ‘കില്ലാഡിസ്’ സ്‌പോര്‍ട്‌സ് ക്ലബിന്റ്‌റെ സ്ഥാപക അംഗവും, ഇപ്പോഴത്തെ സെക്രട്ടറി   കൂടിയാണ് ആണ് ഷിബു .  അമേരിക്കയിലെ പല  സ്ഥലങ്ങളിലും  കില്ലാഡിസ് ഫുട്ബാള്‍ മത്സരങ്ങളില്‍ പങ്കെടുത്തു വിജയം കൈവരിച്ചിള്ളതിൽ  ഷിബുവിന്റെ പങ്കും വളരെ വലുതാണ്. കഴിഞ്ഞ പത്തു വർഷമായി  വിവിധ സ്ഥലങ്ങളിൽ ടൂർമെൻറ് സംഘടിപ്പിക്കുന്നതിലും അതിനു  നേതൃത്വം കൊടുക്കുന്നതിലും ഷിബുവിന്റെ സംഘാടക മിടുക്ക്  എടുത്തു പറയേണ്ടുന്നതാണ്.  

 ഡി .സി മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ അറിയപ്പെടുന്ന നേതാവാണ് ഷിബു.  മികച്ച സംഘാടകനെന്നതിലുപരി ദേശീയ തലത്തിലുള്ളഅറിയപ്പെടുന്ന  ഒരു സ്പോർട്സ് താരം കൂടിയാണ്. അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന   യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ഷിബു ഫൊക്കാനയിലേക്ക് വരുന്നത് . ഫൊക്കാനയുടെ  ഒരു ഭാവി വാഗ്ദാനമാണ്  ഷിബു.

സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവർത്തനങ്ങൾക്കും സ്പോർട്സിനുമായി  മാറ്റിവച്ച അതുല്യ പ്രതിഭയാണ്  ഷിബു ,  അദ്ദേഹത്തിന്റെ  പ്രവർത്തനങ്ങൾ യുവ തലമുറക്ക്    മാതൃകയാണ്. നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗിന്റെ (NAMSL) ജോയിന്റ് ട്രഷർ ആയും പ്രവർത്തിക്കുന്നു.  .

ഒരു സ്പോർട്സ് തരാം അന്നെങ്കിൽ കുടി സഭാ  കാര്യത്തിലും ഷിബു മുൻപന്തിയിൽ തന്നെയാണ് . മാർത്തോമാ സഭാ പ്രതിനിധി മണ്ഡലം മെമ്പർ കൂടി ആണ് ഇദ്ദേഹം.

റാന്നി  സ്വദേശിയായ ഷിബു കാരക്കാട്ടു ചെറുവാഴകുന്നേൽ കുടുബാംഗമാണ് .  പതിനഞ്ചു വർഷമായി മെഡിക്കൽ ഫീൽഡിൽ  സർജിക്കൽ ടെക്നോളോജിസ്റ് ആയിട്ടു  ജോലി ചെയ്യുന്നു .  നേഴ്സ് ആയ ലിജിയാണ്  ഭാര്യ. മക്കൾ:ക്രിസ് , മാത്യു , ഡേവിഡ് .
 

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, ഷിബുവിന്റെ   മത്സരം  യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്.വാഷിങ്ങ്ടൺ ഡി സി  ഏരിയയിൽ നിന്നുള്ള എല്ലാവരും ഷിബുവിനെ  ഒരേ സ്വരത്തിൽ പിന്തുണക്കുന്നു .  മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാനയും മുന്നോട്ട്  പോകേണ്ടുന്നത്  ഉണ്ട് . ഫൊക്കാനയിൽ    ചരിത്രം തിരുത്തികുറിച്ചു  പുതിയ ഒരു ചരിത്രം എഴുതുവാൻ യുവാക്കളുടെ ഒരു നിര തന്നെ  തന്നെ മുൻപോട്ട്  വരുന്ന കാഴ്ചയാണ് കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest