വാഷിംഗ്ടൺ: ഇന്ത്യൻ വംശജൻ അജയ് ബാംഗ ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റാകും. അഞ്ചു വർഷത്തേക്കാണ് പ്രസിഡന്റായി അജയ് ബാംഗയെ നിയമിച്ചിരിക്കുന്നത്. ലോകബാങ്കിന്റെ 25 അംഗ എക്സിക്യുട്ടീവ് ബോർഡാണ് ബാംഗയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
ജൂൺ രണ്ടിന് അദ്ദേഹം ചുമതലയേറ്റെടുക്കും.യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് 36കാരനായ ബാംഗയെ ലോകബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്. ഡേവിഡ് മാൽപാസിന് പകരക്കാരനായാണ് ബാംഗ സ്ഥാനം ഏറ്റെടുക്കുന്നത്.മൂന്ന് പതിറ്റാണ്ടിലേറെയായി ബിസിനസ് ലോകത്ത് സജീവമായ ബാംഗ മാസ്റ്റർകാർഡ്, ബോർഡ് ഒഫ് ദ അമേരിക്കൻ റെഡ് ക്രോസ്, ക്രാഫ്റ്റ് ഫുഡ്സ് തുടങ്ങിയവയിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. .2010 മുതൽ 2020 വരെയാണ് ബാംഗ മാസ്റ്റർകാർഡിന്റെ സി.ഇ.ഒ പദവിയിൽ തുടർന്നത്.
പൂനെയിലെ ഒരു സിഖ് കുടുംബത്തിൽ ജനിച്ച ബാംഗയുടേ വേരുകൾ പഞ്ചാബിലാണ്. അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായിരുന്നു.ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ്, അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം 1981ൽ നെസ്‌ലെയിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പെപ്സികോയിൽ പ്രവർത്തിച്ചു. 2016ൽ ബാംഗയെ പത്മശ്രീ നൽകി ഇന്ത്യ ആദരിച്ചു.