advertisement
Skip to content

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ വിമെൻസ്‌ഡേ സെലിബ്രേഷൻസ് വര്‍ണ്ണാഭമായി.

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ സംഗമവേദിയായി ഫൊക്കാനയുടെ വിമന്‍സ് ഫോറത്തിന്റെ വിമെൻസ്‌ഡേ സെലിബ്രേഷൻസ് വര്‍ണ്ണാഭമായി. പ്രതിബന്ധങ്ങളുടെ വേലിക്കെട്ടുകള്‍ക്കും തങ്ങളെ തളര്‍ത്താനാവില്ല എന്ന വ്യക്തമായ സന്ദേശത്തോടെയായിരുന്നു സമൂഹത്തിലെ വിവിധ തുറകളില്‍ പാഗല്‍ഭ്യം തെളിയിച്ച മലയാളി സ്ത്രീരത്‌നങ്ങളും പ്രമുഖ വ്യക്തികളും വിമെൻസ്‌ഡേ സെലിബ്രേഷൻസിൽ സംസാരിച്ചത് . വ്യത്യസ്തമായ പരിപാടികള്‍ വെര്‍ച്ച്വല്‍ ആയി അവതരിപ്പിച്ചുകൊണ്ട് ഏവരെയും അമ്പരിപ്പിച്ച കലാപരിപാടികൾ ആണ് അരങ്ങേറിയത്.

ചടങ്ങിലെ മുഖ്യാതിഥിയായ കേരളത്തിലെ ഏക വനിതാ എം .പി. രമ്യ ഹരിദാസ് യോഗം ഉൽഘാടനം ചെയ്തു സംസംസാരിക്കവേ,എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ സ്ത്രി എന്റെ അമ്മയാണെന്നും, ജീവിതത്തിലെ പ്രതിസന്ധികളെയും തരണം ചെയ്യുവാൻ അമ്മമാർക്കുള്ള കഴിവും മനോധൈര്യവും മറ്റാർക്കുമില്ലെന്നും, സ്ത്രികൾ വർഷത്തിൽ ഒരിക്കൽ മാത്രല്ല എല്ലാദിവസവും ആദരിക്കേണ്ട വ്യക്തികൾ ആണെന്നും ഏറ്റവും നല്ല ബഡ്ജെറ്റ് അവതരിപ്പിക്കുന്ന കുടുംബിനികൾ ആണെന്നും അവർ അവർ അഭിപ്രായപ്പെട്ടു.

വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജ് ഏവർക്കും സ്വാഗതം രേഹപ്പെടുത്തി യോഗത്തിൽ മോൻസ് ജോസഫ് എം . എൽ .എ , ഷീല തോമസ് IAS, ഡോ. വാസുകി IAS, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി , ട്രഷറര്‍ ബിജു ജോൺ , ഫൊക്കാനാ വിമൻസ് ഫോറം വൈസ് ചെയർ ഫാൻസിമോൾ പള്ളത്തുമഠം ,വിമൻസ് ഫോറം സെക്രട്ടറി റ്റീന കുര്യൻ, വിമൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർ റോസ്ബെൽ ജോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സ്ത്രികളുടെ ഉന്നമതിക്ക്‌ വേണ്ടി പ്രവർത്തിച്ച വളരെയധികം ആളുകൾ ഉണ്ട് അവരെ നാം അനുസ്മരിക്കേണ്ടതുണ്ടെന്നും സ്ത്രികളുടെ ഉന്നമതിക്ക്‌ വേണ്ടി തുടർന്നും നാം ഒരുമിച്ചു പ്രവർത്തിക്കേണ്ടുന്നത് കാലഘട്ടത്തിന്റെ അവിശ്യമാണെന്നും ഡോ. ബ്രിജിറ്റ് ജോർജ് അഭിപ്രായപ്പെട്ടു. റ്റീനാ കുര്യൻ , സെറാഫിൻ ബിനോയി എന്നിവർ അമേരിക്കൻ നാഷണൽ ആന്തവും ഡോ. ഷീല വർഗീസ് ഇന്ത്യൻ നാഷണൽ ആന്തവും ആലപിച്ചു.

റീജിണൽ ഭാരവാഹികൾ ആയ ഡോ. ഷീല വർഗീസ്,ഷീന സജിമോൻ ,ഡോ .സൂസൻ ചാക്കോ,അനിത ജോസഫ് , ഉഷ ചാക്കോ , അഞ്ചു ജിതിൻ ,റീനു ചെറിയാൻ , മില്ലി ഫിലിപ്പ് , ഷീബ അലൗസിസ് ,ദീപ വിഷ്ണു, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സൂം മീറ്റിംഗുകളിലൂടെ നടന്ന ഒട്ടനവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായ, പാകപ്പിഴവുകളോ വിരസതയോയില്ലാത്ത ഏറെ മികച്ച ഒരു കലാ പരിപാടികൾ ആണ് കഴിഞ്ഞത് ,അതിനു നേതൃത്വം നല്‍കിയ വിമന്‍സ് ഫോറം ഭാരവാഹികളെ ഏവരും അഭിനന്ദിച്ചു. ഫാൻസിമോൾ പള്ളത്തുമഠം പങ്കെടുത്ത ഏവർക്കും നന്ദിരേഖപ്പെടുത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest