ന്യൂഡൽഹി: വാട്സാപ്പിലും മറ്റ് മെസേജിങ് ആപ്പുകളിലും വരുന്ന അജ്ഞാത കോളുകൾ തട്ടിപ്പാണോയെന്നറിയാൻ ട്രൂകോളറിൽ ഉടൻ സംവിധാനം വരുന്നു. നിലവിൽ ഫോണിൽ നേരിട്ട് വരുന്ന കോളുകളുടെ ഉറവിടം മാത്രമാണ് ട്രൂകോളർ വഴിയറിയാനാകുന്നത്. ഒന്നു രണ്ടാഴ്ചയയായി വ്യാപകമായി രാജ്യാന്തര വെർച്വൽ നമ്പറുകളിൽ നിന്ന് ധാരാളം പേർക്ക് വാട്സാപ്പിൽ മിസ്ഡ് കോൾ ലഭിക്കുന്നുണ്ട്. ഇവ സൈബർ തട്ടിപ്പിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. ഫോണിലെ നോട്ടിഫിക്കേഷൻ പെർമിഷൻ നൽകിയാൽ ഈ സൗകര്യം ലഭ്യമാകുന്ന തരത്തിലായിരിക്കും സംവിധാനം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.