ദൈനംദിന ജീവിതത്തില്‍ പ്രയോജനകരമായ ഒട്ടേറെ സൗകര്യങ്ങള്‍ വാട്‌സാപ്പില്‍ ലഭ്യമാണ്. വാട്‌സാപ്പ് പ്രയോജനപ്പെടുത്തി പുറത്തുനിന്നുള്ള സ്ഥാപനങ്ങള്‍ക്കും വിവിധ സേവനങ്ങള്‍ എത്തിക്കാനും സൗകര്യം ഉണ്ട്. ഈ രീതിയില്‍ ലഭിക്കുന്ന ഏറെ ഉപകാര പ്രദമായ സേവനമാണ് കണ്‍സോള്‍ ടെക്‌നോ സൊലൂഷന്‍സ് ഒരുക്കുന്ന വാട്‌സാപ്പ് റിമൈന്റര്‍.
വാട്‌സാപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒര്‍മ്മപ്പെടുത്തേണ്ട ഒരു കാര്യം റിമൈന്റര്‍ ആക്കി സെറ്റ് ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. നിങ്ങളെ തന്നെ ഓര്‍മിപ്പിക്കാനും അതല്ല മറ്റാരെയെങ്കിലും എന്തെങ്കിലും ഓര്‍മപ്പെടുത്താനാണെങ്കിലും ഇതുവഴി സാധിക്കും.
ഒരു തരത്തില്‍ പറഞ്ഞാല്‍ സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത് വെക്കുകയാണിവിടെ. നിശ്ചിത സമയത്തിന് ശേഷം നിങ്ങള്‍ തയ്യാറാക്കിയ സന്ദേശം നിങ്ങള്‍ക്ക് തന്നെയോ മറ്റാര്‍ക്കെങ്കിലും വേണ്ടി തയ്യാറാക്കിയതാണെങ്കില്‍ അയാള്‍ക്കും ഒരു വാട്‌സാപ്പ് സന്ദേശമായി ലഭിക്കും.
ചെയ്യേണ്ടത് ഇത്രമാത്രം
+91 8142234790 എന്ന നമ്പറിലേക്ക് ഒരു Hi മെസേജ് അയക്കുക
അപ്പോള്‍ Reminder for me, Reminder for Others എന്നീ ഓപ്ഷനുകള്‍ കാണാം. ഇതില്‍ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.
ഇതില്‍ Reminder for me തിരഞ്ഞെടുത്താല്‍ അടുത്തത് റിമൈന്റ് യൂണിറ്റ് നല്‍കാനുള്ള ഓപ്ഷനാണ്.
ഇതില്‍ മിനിറ്റ്, മണിക്കൂര്‍, ദിവസം എന്നീ ഓപ്ഷനുകള്‍ കാണാം. ഉദാഹരണത്തിന് ഈ ഓപ്ഷനില്‍ മിനിറ്റ് തിരഞ്ഞെടുത്ത് തുടര്‍ന്ന് 2 എന്ന് നമ്പര്‍ നല്‍കിയാല്‍. രണ്ട് മിനിറ്റിന് ശേഷം റിമൈന്റര്‍ സന്ദേശം മറ്റൊരു നമ്പറില്‍ നിന്ന് നിങ്ങളുടെ വാട്‌സാപ്പില്‍ ലഭിക്കും.
Reminder for Others തിരഞ്ഞെടുത്താല്‍
രാജ്യത്തിന്റെ കോഡ് ഇല്ലാതെ പത്തക്ക മൊബൈല്‍ ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് റിപ്ലൈ ചെയ്യണം.
ശേഷം റിമൈന്റ് യൂണിറ്റ് തിരഞ്ഞെടുക്കുക
എത്ര സമയത്തിനുള്ളില്‍ വേണം എന്നത് നമ്പര്‍ ടൈപ്പ് ചെയ്ത് റിപ്ലൈ ചെയ്യുക
ഉദാഹരണത്തിന് റിമൈന്റ് യൂണിറ്റില്‍ Hours തിരഞ്ഞെടുത്ത് എത്ര മണിക്കൂറിന് ശേഷം സന്ദേശം അയക്കണം എന്ന് നല്‍കണം. ഇത് 1,2,3 തുടങ്ങി എത്ര സമയം വേണമെന്ന് നമ്പര്‍ നല്‍കിയാല്‍ മതി.
ശേഷം നിങ്ങള്‍ക്ക് അയക്കേണ്ട റിമൈന്റര്‍ സന്ദേശം ടൈപ്പ് ചെയ്ത് അയക്കുക.
തുടര്‍ന്ന് നിങ്ങള്‍ നല്‍കിയ സമയത്തിന് ശേഷം ആ നമ്പറിലേക്ക് സന്ദേശം എത്തും. ഒപ്പം അതിന്റെ ഒരു പകര്‍പ്പ് നിങ്ങളുടെ നമ്പറിലേക്കും വരും.