advertisement
Skip to content

വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ നിങ്ങള്‍ വായിച്ചുവെന്ന് അയച്ചയാള്‍ അറിയാതെയിരിക്കാൻ മൂന്ന് വഴികള്‍

വാട്‌സാപ്പില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ നിങ്ങള്‍ വായിച്ചുവെന്ന് ആ സന്ദേശം അയക്കുന്നയാള്‍ക്ക് അറിയാന്‍ സാധിക്കുമെന്നകാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ. അയക്കുന്ന സന്ദേശം സ്വീകര്‍ത്താവിന് ലഭിച്ചാല്‍ സന്ദേശത്തിന് നേരെ ഡബിള്‍ ടിക്കുകള്‍ കാണുകയും ആ സന്ദേശം വായിച്ചുകഴിഞ്ഞാല്‍ ബ്ലൂ ടിക്കുകള്‍ കാണുകയും ചെയ്യും.

ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ അയക്കുന്ന സന്ദേശങ്ങള്‍ വായിച്ചുവെന്ന് അവര്‍ അറിയരുത് എന്ന് നമ്മള്‍ ആഗ്രഹിക്കാറുണ്ട്. എങ്ങനെയാണ് അയച്ചയാള്‍ അറിയാതെ വാട്‌സാപ്പ് സന്ദേശങ്ങള്‍ വായിക്കുക. അതിനുള്ള മൂന്ന് വഴികളാണ് താഴെ.

വാട്‌സാപ്പിന്റെ പോപ്പ് അപ്പ് നോട്ടിഫിക്കേഷന്‍ ഓണ്‍ ആക്കിവെക്കുക. നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സില്‍ ഇതിനുള്ള ഓപ്ഷനുണ്ടാവും. എല്ലായിപ്പോഴും പോപ്പ് അപ്പ് നോട്ടിഫിക്കേഷന്‍ കാണിക്കും വിധം സെറ്റിങ്‌സ് സെറ്റ് ചെയ്യുക. ഇതിന് ശേഷം നിങ്ങള്‍ക്ക് വരുന്ന സന്ദേശങ്ങള്‍ ലോക്ക് സ്‌ക്രീനിലടക്കം നോട്ടിഫിക്കേഷനായി കാണാന്‍ സാധിക്കും. ഇവിടെ നിന്നും സന്ദേശം വായിക്കാനാവും. ചാറ്റ് തുറന്ന് വായിക്കുമ്പോള്‍ മാത്രമേ ആ സന്ദേശം വായിച്ചതായി അറിയിക്കുന്ന ബ്ലൂ ടിക്കുകള്‍ അയച്ചയാള്‍ക്ക് കാണാന്‍ സാധിക്കൂ.

സന്ദേശങ്ങള്‍ വായിക്കുന്ന വിവരം മറ്റുള്ളവര്‍ അറിയാതിരിക്കാനുള്ള സൗകര്യം വാട്‌സാപ്പ് തന്നെ ഒരുക്കിയിട്ടുണ്ട്. റീഡ് റസീപ്റ്റ്‌സ് (Read Receipts) ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യമാണത്. വാട്‌സാപ്പ് ആപ്പിലെ സെറ്റിങ്‌സില്‍- പ്രൈവസി- റീഡിങ് റസീപ്റ്റ്‌സ് തിരഞ്ഞെടുത്ത് ടോഗിള്‍ ബട്ടന്‍ ഓണ്‍ ചെയ്യുക. ഈ ഫീച്ചര്‍ പക്ഷെ ഗ്രൂപ്പ് ചാറ്റിലെ സന്ദേശങ്ങള്‍ക്ക് ബാധകമാവില്ല. മറ്റുള്ളവര്‍ അയക്കുന്ന ശബ്ദസന്ദേശങ്ങളിലും ബ്ലൂടിക്ക് വരുന്നത് ഒഴിവാക്കാന്‍ സാധിക്കില്ല.

മൂന്നാമത്തെ മാര്‍ഗം സന്ദേശം ലഭിച്ചയുടനെ ഫോണ്‍ എയര്‍പ്ലെയിന്‍ മോഡിലാക്കുക എന്നതാണ്. ഇതോടെ ഫോണിലേക്കുള്ള കണക്റ്റിവിറ്റി ഇല്ലാതാവുകയും നിങ്ങള്‍ സന്ദേശം വായിച്ച വിവരം അയച്ചയാള്‍ക്ക് ഉടന്‍ അറിയാന്‍ കഴിയാതെ വരികയും ചെയ്യും. എന്നാല്‍ എയര്‍പ്ലെയിന്‍ മോഡ് മാറ്റിയാലുടനെ നിങ്ങള്‍ സന്ദേശം വായിച്ചതായി അറിയിച്ചുകൊണ്ട് അയച്ചയാളുടെ ചാറ്റില്‍ ബ്ലൂടിക്ക് കാണാനാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest