advertisement
Skip to content

ഒറിജിനല്‍ ക്വാളിറ്റിയോടെ ചിത്രങ്ങള്‍ അയക്കാം പുതിയ ഫീച്ചര്‍ അവതരിപ്പിച് വാട്‌സ്ആപ്പ്

ഒറിജിനല്‍ ക്വാളിറ്റിയോടെ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കുന്നവിധമുള്ള ഫീച്ചര്‍ ഡ്രോയിങ് ടൂള്‍ ഹെഡറില്‍ പുതിയ ഐക്കണ്‍ ആയി അവതരിപ്പിക്കാനാണ് ആലോചന. ഉപയോക്താവിന് ചിത്രത്തിന്റെ ക്വാളിറ്റി കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍.

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. പൂര്‍ണ ക്വാളിറ്റിയോടെ ചിത്രങ്ങള്‍ അയക്കാന്‍ ഉപയോക്താവിന് സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

ഒറിജിനല്‍ ക്വാളിറ്റിയോടെ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കുന്നവിധമുള്ള ഫീച്ചര്‍ ഡ്രോയിങ് ടൂള്‍ ഹെഡറില്‍ പുതിയ ഐക്കണ്‍ ആയി അവതരിപ്പിക്കാനാണ് ആലോചന. ഉപയോക്താവിന് ചിത്രത്തിന്റെ ക്വാളിറ്റി കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍.

ഇത് അവതരിപ്പിക്കുന്നതോടെ, ചിത്രങ്ങളുടെ ക്വാളിറ്റിയില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം ലഭിക്കും. ഒറിജിനല്‍ ക്വാളിറ്റിയില്‍ തന്നെ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കുന്നത് വഴി മറ്റു സംവിധാനങ്ങള്‍ അന്വേഷിച്ച് ഉപയോക്താവിന് നടക്കേണ്ടി വരില്ല. പുതിയ അപ്‌ഡേറ്റായി ഉടന്‍ തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest