advertisement
Skip to content

വിവോ ടി2 എത്തി; വില 18,999 രൂപ മുതൽ

ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ ഇന്ത്യയിൽ പുതിയ ഫോൺ അവതരിപ്പിച്ചു. വിവോ ടി2 5ജി (Vivo T2 5G) ഫോൺ ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസ് 13ൽ പ്രവർത്തിക്കുന്നവയാണ്. രണ്ട് പിൻ ക്യാമറകൾ, വെർച്വൽ റാം സപ്പോർട്ട് തുടങ്ങിയ സവിശേഷതകളും ഈ ഡിവൈസിൽ വിവോ നൽകിയിട്ടുണ്ട്.

വിവോ ടി2 5ജി സ്‌നാപ്ഡ്രാഗൺ ചിപ്പ്സെറ്റിലാണ് പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി വരുന്ന സ്മാർട്ട്ഫോണുകൾ നിരവധി കളർ ഓപ്ഷനുകളിൽ ലഭ്യമാകും. പുതിയ വിവോ ടി2 സീരീസ് ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

വിവോ ടി2 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 18,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 20,999 രൂപ വിലയുണ്ട്.  നൈട്രോ ബ്ലേസ്, വെലോസിറ്റി വേവ് ഷേഡുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഈ ഡിവൈസിന്റെ വിൽപ്പന ആരംഭിക്കുന്നത് ഏപ്രിൽ 18 മുതലാണ്. ഫ്ലിപ്പ്കാർട്ട് വഴിയും മറ്റ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴിയും ഈ ഡിവൈസ് നിങ്ങൾക്ക് സ്വന്തമാക്കാം.

വിവോ ടി2 5ജി സ്മാർട്ട്ഫോണിൽ 6.38-ഇഞ്ച് AMOLED (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണുള്ളത്. 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും, 90Hz വരെ റിഫ്രഷ് റേറ്റും 360Hz ടച്ച് സാമ്പിൾ റേറ്റുമുള്ള ഡിസ്പ്ലെയാണിത്. 6000000: 1 കോൺട്രാസ്റ്റ് റേഷിയോവും ഈ ഡിസ്പ്ലെയ്ക്കുണ്ട്. വിവോ ടി2 5ജി സ്‌മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയാണ്. 8 ജിബി വരെ റാമുള്ള ഫോണിൽ 8 ജിബി വരെ വെർച്വൽ റാം സപ്പോർട്ടുമുണ്ട്.

വിവോ ടി2 5ജിയിൽ രണ്ട് പിൻ ക്യാമറകളാണുള്ളത്. എഫ്/1.79 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ്/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ബൊക്കെ സെൻസറുമടങ്ങുന്നതാണ് ഈ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്. പോർട്രെയിറ്റ്, മൈക്രോ, പനോരമ, സ്ലോ മോഷൻ, ഡ്യുവൽ വ്യൂ വീഡിയോ, ഡബിൾ എക്സ്പോഷർ എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത ഫോട്ടോഗ്രാഫി മോഡുകളും ഈ ക്യാമറ സപ്പോർട്ട് ചെയ്യുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.0 അപ്പേർച്ചറുള്ള 16 എംപി സെൻസറും ഫോണിലുണ്ട്.

വിവോ ടി2 5ജിയിൽ 128 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. 5ജി, വൈഫഐ 6, ബ്ലൂടൂത്ത് 5.1, ജിപിഎസ്, ഒടിജി, ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഫോണിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. 4500mAh ബാറ്ററിയുള്ള സ്മാർട്ട്ഫോണിൽ 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്. 25 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ ഇതിന് സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest