ജിഷ യു.സി
പുതുപ്പെണ്ണ് കൊണ്ടുവന്ന ധനം അവൾക്ക് വിലയിട്ടു
പക്ഷേ ...
അവൾ ഉപേക്ഷിച്ച ധനത്തിന്റെ മൂല്യമളക്കാൻ
ആരും മെനക്കെടാറില്ല
പെറ്റ തള്ളയെ തൻ പ്രിയ താതനെപ്പിന്നെ കൂടപ്പിറപ്പുകൾ പിറന്ന വീടിനെത്തന്നെയും
കൂടിയിരിപ്പുകൾ നിറമുള്ള ദിവസങ്ങൾ
അതുവരെ പരിചയിച്ച ലോകവും
ഉപേക്ഷിച്ചു കയറി വന്ന പെണ്ണിനെ
വിലയിടുന്നതോവെറും മഞ്ഞലോഹക്കണക്കിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.