ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച്ച് കമ്പനികളിൽ അടുത്തിടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു ഓപ്പൺ എ ഐ (OPEN AI). ഇക്കഴിഞ്ഞ നവംബർ 30ന് അവർ ഒരു ചാറ്റ്ബോട്ട് ചാറ്റ്ജിപിടി പുറത്തിറക്കിയിരുന്നു. പുറത്തിറക്കിയ അഞ്ച് ദിവസം കൊണ്ട് ഇതിന്റെ ഉപയോക്താക്കളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. ഇപ്പോഴിതാ ഇതിന്റെ പുതിയ തലമുറയെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് മെെക്രോസോഫ്റ്റ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ വീഡിയോ ഉൾപ്പെടെയുള്ള ചാറ്റ്ജിപിടിയാണ് ഇവർ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്. ഓപ്പൺ എ ഐയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് മെെക്രാേസോഫ്റ്റ് പുതിയ പതിപ്പ് അവതരിപ്പിക്കുന്നത്.
ജർമ്മനിയിലെ മൈക്രോസോഫ്ട് ചീഫ് ടെക്‌നോളജി ഓഫീസർ ( C T O ) ആൻഡ്രിയാസ് ബ്രൗണാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ജിപിടി 4 അടുത്ത ആഴ്ച അവതരിപ്പിക്കുമെന്നും തികച്ചും വ്യത്യസ്തവും മൾട്ടിമോഡൽ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഇതിൽ ഉപഭോക്താക്കൾ ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരം കാണാനും കേൾക്കാനും കഴിയും. ഉത്തരത്തിന് ഉദാഹരണത്തിനായി എ ഐയുടെ സഹായത്തോടെ വീഡിയോയും ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
എന്താണ് ജിപിടി 4
വ്യത്യസ്ത ഭാഷകൾ മനസിലാക്കുന്നതിലും വ്യാകരണ ശുദ്ധിയോടെ പ്രതികരിക്കുന്നതിലും മികച്ച കഴിവാണ് ചാറ്റ്ബോട്ടിനുള്ളത്. എല്ലാ കാര്യത്തിലും നല്ല പണ്ഡിത്യമുള്ള ഒന്നാണ് ജിപിടി. ചോദിക്കുന്ന ചോദ്യത്തിന് എല്ലാം ഉത്തരം നൽകുന്നു. ഗവേഷണങ്ങൾ, റോക്കറ്റ് ശാസ്‌ത്രം, കവിതകൾ, മാർക്കറ്റിംഗ്, കമ്പ്യൂട്ടർ പ്രോഗ്രാം എന്നിവയെ കുറിച്ച് എല്ലാം തന്നെ നല്ല വിവരമാണ് ഇനിനുള്ളത്. വെബ്‌സെെറ്റ് - chat.openai.com