advertisement
Skip to content

വെരി റവ. ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്കോപ്പയുടെ സപ്തതിയാഘോഷം

രാജു മൈലപ്ര

ടാമ്പാ: കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷമായി ടാമ്പാ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരിയായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്ന ബഹുമാനപ്പെട്ട ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്കോപ്പയുടെ എഴുപതാം ജന്മദിനം ഇടവകയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആഘോഷിക്കുന്നു.
ഒക്ടോബര്‍ 19-ന് ശനിയാഴ്ച ഒന്‍പതു മണിക്ക് വിശുദ്ധ കുര്‍ബാനാനന്തരം ചേരുന്ന അനുമോദന സമ്മേളനത്തില്‍ വിവിധ സാമുദായിക, സാംസ്കാരിക, സാമൂഹിക സംഘടനാ നേതാക്കന്മാര്‍ ആശംസകളര്‍പ്പിക്കും.

സ്വന്തം ജന്മദേശത്തും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും വിവിധ വിദേശരാജ്യങ്ങളിലും സേവനമനുഷ്ഠിക്കുന്നതിനുള്ള അപൂര്‍വ്വ അവസരം ലഭിച്ചിട്ടുള്ള ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്കോപ്പ, സഭയുടെയും സമൂഹത്തിന്‍റെയും ആദരവും അംഗീകാരവും നേടിയ ഒരു വിശിഷ്ട വ്യക്തിത്വത്തിനുടമയാണ്.
ഓര്‍ത്തഡോക്സ് സഭയോടുള്ള കൂറും വിശ്വാസവും എക്കാലവും പുലര്‍ത്തുന്ന ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്കോപ്പ, മറ്റു സഹോദരീസഭകളോടും സാമുദായിക, സാംസ്കാരിക സംഘടനകളോടും സൗഹാര്‍ദ്ദപരമായ ഒരു സമീപനമാണ് സ്വീകരിച്ചുപോരുന്നത്.
അനുമോദന യോഗത്തിനുശേഷം സ്നേഹവിരുന്നോടു കൂടി സമ്മേളനം സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് മാക്സ് (ട്രഷറര്‍) 813 919 9797, ടിറ്റോ ജോണ്‍ (സെക്രട്ടറി) 813 408 3777
Address: St. Gregorios Orthodox Church
11407 Jefferson Road
Thonotosassa, FL 33592

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest