സിജോയ് പറപ്പള്ളിൽ
ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി "വയാ ഡോളോറോസ -2023 " എന്ന പേരിൽ ഓൺലൈൻ നോമ്പുകാല ക്വിസ് മത്സരം ഏപ്രിൽ ഒന്നാം തിയതി സംഘടിപ്പിക്കുന്നു. വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 20 നകം രജിസ്‌ട്രേഷൻ ചെയ്യണം. വിജയികൾക്ക് ആകർഷണമായ സമ്മാനങ്ങൾ നൽകും. കർത്താവിന്റെ കുരിശിന്റെ വഴിയേയും പീഢാനുഭവ സംഭവങ്ങളേയും അടിസ്ഥാനമാക്കിയാണ് ക്വിസ് നടത്തുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.