ഡോ. കല ഷഹി
കഴിഞ്ഞ 32 വർഷമായി ഡി ട്രോയിറ്റിലെ സാമൂഹ്യ സാംസ്കാരിക മേഖലയിൽ സജീവ സാന്നിദ്ധ്യമായ വർഗീസ് തോമസ് ഫൊക്കാനയുടെ സന്തത സഹചാരിയാണ്. ഫൊക്കാനയുടെ ഇന്റർ നാഷണൽ കൺവൻഷനുകളുടെ ഭാഗമായി സംഘടിപിക്കുന്ന ഇൻഡോർ ഗെയിംസിന്റെ കോർഡിനേറ്റർ കൂടിയാണ് വർഗ്ഗീസ് തോമസ്. ഏൽപ്പിക്കുന്ന ജോലി കൃത്യതയോടെയും വ്യക്തതയോടെയും നടത്തി പരിപാടികൾ വിജയിപ്പിക്കുവാൻ അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. കൃത്യമായ സംഘടനാ പാടവത്തിന്റെ ഉദാഹരണം കൂടിയാണ് വർഗീസ് തോമസെന്ന് 2024 - 2026 കാലയളിൽ ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഡോ .കല ഷഹി അറിയിച്ചു. ആലപ്പുഴ സ്വദേശിയായ വർഗീസ് തോമസ് യു.എസ്. പോസ്റ്റൽ സർവീസിൽ ജോലി ചെയ്യുന്നു. ഭാര്യ മറിയാമ്മ. മൂന്ന് ആൺകുട്ടികൾ .
ഫൊക്കാനയുടെ വളർച്ചയ്ക്കൊപ്പം സഞ്ചരിക്കുവാൻ ഊർജ്വസ്വലനായ ഒരു സാമൂഹ്യ പ്രവർത്തകനെ വർഗീസ് തോമസിലൂടെ ലഭിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ പറഞ്ഞു. ഡോ. ബാബു സ്‌റ്റീഫന്റെ നേതൃത്വത്തിലുള്ള ഫൊക്കാനയുടെ വികസന പ്രവർത്തങ്ങൾക്ക് ഒരു തുടർ സംവിധാനം ഉണ്ടാകുവാൻ ഡോ. കല ഷഹിയുടെ നേതൃത്വത്തിലുള്ള ടീം ഫൊക്കാനയെ നയിക്കുവാൻ 2024: 2026 പ്രവർത്തന കാലയളവിൽ വരേണ്ടതുണ്ട്. അതിനാൽ ശക്തമായ ഒരു ടീം ഉണ്ടാകണം . പുതിയ തലമുറകൾക്ക് അവസരം നൽകുന്ന ഒരു പ്രൊഫഷണൽ ടീം. അതിനായി വർഗീസ് തോമസിന്റെ നാഷണൽ കമ്മിറ്റിയിലേക്കുള്ള വിജയവും അനിവാര്യമാണെന്ന് സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ എന്നിവർ അറിയിച്ചു