advertisement
Skip to content

യുപിഐ ‌ഇടപാടുകൾ സൗജന്യമായി തന്നെ തുടരും

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവം സൃഷ്ടിക്കുന്നതിൽ യുപിഐ (യുണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ്) വലിയ സംഭാവനയാണ് നൽകിയത്. നിലവിൽ സൗജന്യമായി നടത്തുന്ന യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്താൻ സർക്കാർ നീങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.നിരക്ക് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിരവധി ചര്‍ച്ചകള്‍ മുമ്പ് നടത്തിയിരുന്നു. ആര്‍ബിഐയും ധനമന്ത്രാലയവും ഈ തീരുമാനം ഇപ്പോള്‍ എടുക്കില്ലെന്നാണ് പുതിയ വിവരം.

കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താനുള്ള സാധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തുന്നതിന് കഴിഞ്ഞ വര്‍ഷം അവസാനം വരെ ആര്‍ബിഐ അനുകൂല നിലപാട് തന്നെയാണ് എടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (CBDC) സ്വീകാര്യതയും ഉപയോഗവും മെച്ചപ്പെടുത്തുന്നതിലാണ് ആര്‍ബിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തുന്നത് ആലോചനയിലുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള വിവരങ്ങൾ ആര്‍ബിഐ പുറത്തിറക്കിയിരുന്നു.

എന്നാല്‍ യുപിഐ പൊതുജനങ്ങള്‍ക്ക് വലിയ സൗകര്യവും സമ്പദ് വ്യവസ്ഥയുടെ ഉല്‍പാദനക്ഷമത കൂട്ടുന്നതിനുമുള്ള ഒരു ഡിജിറ്റല്‍ സേവനവുമാണെന്നും ഇതിന് മറ്റ് നിരക്കുകള്‍ ഈടാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്ലെന്നു‌മാണ് ധനമന്ത്രി പറഞ്ഞത്.കഴിഞ്ഞ വർഷാവസാനം യുപിഐ പേയ്‌മെന്റുകൾ റെക്കോർഡിലെത്തിയിരുന്നു. ഡിസംബറിൽ 12.82 ലക്ഷം കോടി രൂപയുടെ പേയ്മെന്റാണ് നടന്നത്. 2016ൽ ആരംഭിച്ച പ്ലാറ്റ്‌ഫോമിൽ കഴിഞ്ഞ ഡിസംബറിൽ 782 കോടി ഇടപാടുകളാണ് നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest