കൊച്ചി: ഇന്ത്യയുടെ ആഭ്യന്തര പേയ്മെന്റ്സ് ബാങ്കായ പേടിഎം ഒറ്റ ടാപ്പിലൂടെ അതിവേഗ യുപിഐ ലൈറ്റ് പേയ്മെന്റുകള്‍ സാധ്യമാക്കുന്ന പേടിഎം യുപിഐ ലൈറ്റ് അവതരിപ്പിച്ചു. യുപിഐ ലൈറ്റ് സാധ്യമാക്കിയിട്ടുള്ള ഇന്ത്യയിലെ ഏക പേയ്മെന്റ് പ്ലാറ്റഫോമാണ് പേടിഎം.
കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിങ്ങനെ ഒമ്പതു ബാങ്കുകള്‍ പേടിഎം യുപിഐ ലൈറ്റ് സപ്പോര്‍ട്ട് ചെയ്യുന്നു.