advertisement
Skip to content

ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​യു.​പി.​ഐ​ ​സേ​വ​നം​ ​എ​ത്തി​ക്കാ​ൻ​ ​ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി​:​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​ഉ​ട​ൻ​ ​ത​ന്നെ​ ​യൂ​ണി​ഫൈ​ഡ് ​പേ​യ്‌​മെ​ന്റ് ​ഇ​ന്റ​ർ​ഫേ​സ് ​(​യു.​പി.​ഐ​)​ ​സേ​വ​നം​ ​എ​ത്തി​ക്കാ​ൻ​ ​ഇ​ന്ത്യ​ ​ശ്ര​മം​ ​തു​ട​ങ്ങി.​ ​പ​ല​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളും​ ​താ​ത്പര്യം​ ​പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ​ ​നാ​ഷ​ണ​ൽ​ ​പേ​യ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഒഫ് ​ഇ​ന്ത്യ​ ​(​എ​ൻ.​പി.​സി.​ഐ​)​ ​ഇ​തി​നാ​യി​ ​ച​ർ​ച്ച​ക​ൾ​ ​ആ​രം​ഭി​ച്ചു​ ​ക​ഴി​ഞ്ഞു.​ ​ബ​ഹ്റൈനും​ ​സൗ​ദി​ ​അ​റേ​ബ്യ​യും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളു​മാ​യി​ ​യു.​പി.​ഐ​ ​സേ​വ​നം​ ​വി​പു​ലീ​ക​രി​ക്കാ​നു​ള്ള​ ​ച​‌​ർ​ച്ച​ക​ളാ​ണ് ​പുരോഗമി​ക്കു​ന്ന​ത്.
റി​സ​ർ​വ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യും​ ​മ​റ്റ് ​രാ​ജ്യ​ങ്ങ​ളി​ലെ​ ​സെ​ൻ​ട്ര​ൽ​ ​ബാ​ങ്കു​ക​ളും​ ​ഇ​ന്ത്യ​ൻ​ ​മി​ഷ​ൻ​ ​ഓ​ഫീ​സു​ക​ളും​ ​ഇ​തി​നു​ള്ള​ ​ച​ർ​ച്ച​ക​ൾ​ ​സു​ഗ​മ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ​എ​ൻ.​പി.​സി.​ഐ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റും​ ​ചീ​ഫ് ​എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ​ ​ദി​ലീ​പ് ​അ​സ്ബെ​ ​പ​റ​ഞ്ഞു.​ ​ജൂ​ണി​ൽ​ ​ഇ​ന്ത്യ​ 10​ ​ബി​ല്യ​ൺ​ ​യു.​പി.​ഐ​ ​ഇ​ട​പാ​ടു​ക​ൾ​ ​ക​ട​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ​ണ​മ​യ​യ്ക്ക​ൽ​ ​ല​ളി​ത​മാ​കും
ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ഇ​ന്ത്യ​ക്കാ​ർ​ ​ഗ​ൾ​ഫ് ​മേ​ഖ​ല​യി​ൽ​ ​താ​മ​സി​ക്കു​ന്നു​ണ്ട്.​ ​ഇ​ത് ​ക​ണ​ക്കി​ലെ​ടു​ത്ത് ​അ​തി​ർ​ത്തി​ ​ക​ട​ന്നു​ള്ള​ ​പ​ണ​മ​യ​യ്ക്ക​ൽ​ ​ല​ളി​ത​മാ​ക്കു​ന്ന​തി​നാ​യി​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളു​മാ​യി​ ​ബാ​ങ്ക്-​ടു​-​ബാ​ങ്ക് ​ട്രാ​ൻ​സ്ഫ​ർ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​സ്ഥാ​പി​ക്കാ​ൻ​ ​എ​ൻ.​പി.​സി.​ഐ​ ​ശ്ര​മി​ക്കു​ന്ന​താ​യാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​യു.​പി.​ഐ​ ​സേ​വ​നം​ ​ഗ​ൾ​ഫി​ലേ​ക്ക് ​വ്യാ​പി​പ്പി​ച്ചാ​ൽ​ ​അ​വി​ടെ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​വ​രു​ന്ന​ ​മ​ല​യാ​ളി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഇ​ന്ത്യ​ക്കാ​ർ​ക്ക് ​നാ​ട്ടി​ലേ​ക്ക് ​സു​ഗ​മ​മാ​യി​ ​അ​യ​യ്ക്കാ​ൻ​ ​സാ​ധി​ക്കും.

സൗകര്യമൊരുക്കി സിംഗപ്പൂർ
ഇ​ന്ത്യ​യും​ ​സിം​ഗ​പ്പൂ​രും​ ​ഈ​ ​വ​ർ​ഷ​മാ​ദ്യം​ ​ദേ​ശീ​യ​ ​പേ​യ്‌​മെ​ന്റ് ​സം​വി​ധാ​ന​ങ്ങ​ളെ​ ​ബ​ന്ധി​പ്പി​ച്ച് ​പ​ണ​മ​യ​യ്ക്കു​ന്ന​തി​നു​ള്ള​ ​സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.​ ​വ​ർ​ഷ​ത്തി​ൽ​ ​ഒ​രു​ ​ബി​ല്യ​ൺ​ ​ഡോ​ള​റി​ല​ധി​കം​ ​ഇ​ങ്ങ​നെ​ ​അ​യ​ക്കാം.​ 2021​ൽ​ ​ഭൂ​ട്ടാ​ൻ​ ​ആ​ണ് ​യു.​പി.​ഐ​ ​സം​വി​ധാ​നം​ ​സ്വീ​ക​രി​ക്കു​ന്ന​ ​ആ​ദ്യ​ ​വി​ദേ​ശ​രാ​ജ്യ​മാ​യ​ത്.​ ​തൊ​ട്ട​ടു​ത്ത​ ​വ​ർ​ഷം​ ​നേ​പ്പാ​ളും​ ​യു.​പി.​ഐ​ ​സം​വി​ധാ​നം​ ​സ്വീ​ക​രി​ച്ചു.

അന്താരാഷ്ട്ര നമ്പറിലൂടെ ഇടപാട്
അ​ന്താ​രാ​ഷ്‌​ട്ര​ ​മൊ​ബൈ​ൽ​ ​ന​മ്പ​റു​ക​ളു​ള്ള​ ​എ​ൻ.​ആ​ർ.​ഇ​/​എ​ൻ.​ആ​ർ.​ഒ​ ​പോ​ലു​ള്ള​ ​നോ​ൺ​ ​റ​സി​ഡ​ന്റ് ​അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​ ​യു.​പി.​ഐ​ ​ഉ​പ​യോ​ഗി​ച്ച് ​ഇ​ട​പാ​ട് ​ന​ട​ത്താ​ൻ​ ​ഈ​ ​വ​ർ​ഷം​ ​ആ​ദ്യം​ ​എ​ൻ.​പി.​സി.​ഐ​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​ഓ​സ്ട്രേ​ലി​യ,​ ​കാ​ന​ഡ,​ ​ഒ​മാ​ൻ,​ ​ഖ​ത്ത​ർ,​ ​യു.​എ​സ്,​ ​സൗ​ദി​ ​അ​റേ​ബ്യ,​ ​ഹോ​ങ്കോ​ങ്,​ ​സിം​ഗ​പ്പൂ​ർ,​ ​യു.​എ.​ഇ,​ ​യു.​കെ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​എ​ൻ.​ആ​ർ.​ഐ​ക​ൾ​ക്ക് ​ഈ​ ​സൗ​ക​ര്യം​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

എൻ.പി.സി.ഐ
ഇന്ത്യയിൽ റീട്ടെയ്ൽ പേയ്‌മെന്റുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരു സംഘടനയാണ് എൻ.പി.സി.ഐ. പ്രമുഖ ബാങ്കുകൾ ചേർന്ന് ഒരു കൺസോർഷ്യത്തിന് രൂപം നൽകിയിട്ടുണ്ട്. ഈ കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് എൻ.പി.സി.ഐ. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പ്രൊമോട്ട് ചെയ്യുന്ന ഒരു സ്ഥാപനം കൂടിയാണ് എൻ.പി.സി.ഐ. ഇന്ത്യയിലുടനീളം ചെറിയ പണമിടപാടുകൾ തടസമില്ലാതെ നടത്താൻ എൻ.പി.സി.ഐ വലിയ പങ്ക് വഹിച്ചു. ഇനി ആഗോളതലത്തിൽ പണമിടപാടുകൾ ലളിതമായി നടത്താനുള്ള ശ്രമം നടത്തുകയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest