advertisement
Skip to content

കാടായിരുന്നു നീ..
കാട്ടു തീ ആയിരുന്നു നീ...
കാടറിഞ്ഞു നീ പക്ഷെ.
നാടറിഞ്ഞില്ല നീ...

ജാതിയുമില്ല, മതവുമില്ല,രാഷ്ട്രിയം  ലെവലേശം ഇല്ല താനും
ആരവുമില്ല ..  അരങ്ങുമില്ല...
ഒറ്റയ്ക്ക് നീയായി..
നിനക്ക് നീ താങ്ങായി.

ആമാശയം പെറ്റുനോവിട്ടനേരം.
ഭക്ഷണം കാമിച്ചു
പീഡനം തന്നവർ ...
നീ പറഞ്ഞതു തെല്ലു കേട്ടതുമില്ല.
കാണിച്ചത് ഒട്ടും കണ്ടതുമില്ല....

നീതിയുമില്ല...നീതി പിഠവുമില്ല....
കൂട്ടിനായി കൂറ് മാറുന്നവർ മാത്രം

ദൈവരാജ്യമേ നീയെത്ര നാൾ ചിരിക്കും
നീതി ദേവത കൺകെട്ടഴിക്കുന്ന നാൾ വരെ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest