ജോയിച്ചന്‍ പുതുക്കുളം
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ ജിത് സന്ധുവിന്റെ വാഷിംഗ്ടണ്‍ ഡിസിയിലുള്ള വസതിയില്‍ അമേരിക്കയില്‍ നിന്നുള്ള പ്രമുഖ ഇന്ത്യക്കാരെ ക്ഷണിച്ചുകൊണ്ട് ഇന്ത്യന്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും. അമേരിക്കയുടെ കൊമേഴ്‌സ് സെക്രട്ടറി ജീനാ റെയ്മണ്ടോയ്ക്കും സ്വീകരണം നല്‍കി.
ചടങ്ങില്‍ വച്ച് ഇന്ത്യന്‍ ധനകാര്യ മന്ത്രി ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി കോവിഡിനുശേഷം മറ്റു രാജ്യങ്ങളെ വച്ചു നോക്കുമ്പോള്‍ വളരെ ഉയര്‍ച്ചയും സുരക്ഷിതവുമാണെന്ന് ചൂണ്ടിക്കാട്ടി. അതുപോലെ വിവിധ മതങ്ങളും ഭാഷകളുമുള്ള ഇന്ത്യയുടെ മതേതരത്വം ഏറെ മികച്ചതാണ്. അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി.
തുടര്‍ന്ന് സംസാരിച്ച അമേരിക്കയുടെ കൊമേഴ്‌സ് സെക്രട്ടറിയും മുന്‍ റോഡ് അയലന്റ് ഗവര്‍ണറുമായിരുന്ന ജീനാ റെയ്മണ്ടോ താന്‍ ഈയിടെ നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ അനുഭവങ്ങള്‍ വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. സാമ്പത്തിക രംഗത്തും വാണിജ്യ രംഗത്തും ഇരു രാജ്യങ്ങളും വളരെ സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. വളരെയേറെ വാണിജ്യ കരാറുകള്‍ തന്റെ സന്ദര്‍ശനവേളയില്‍ ഒപ്പു വയ്ക്കുകയുണ്ടായി.
അമേരിക്കയിലെ വിവിധ വ്യവസായ, സാമൂഹിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. മലയാളികളെ പ്രതിനിധാനം ചെയ്ത് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, മുന്‍ ഫോമ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ സി.ഇ.ഒ ഫോറം ചെയര്‍മാന്‍ ഡോ. ജോസഫ് ചാലില്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യയിലെ വിവിധ മതങ്ങളുടെ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കപ്പെട്ടു.