advertisement
Skip to content

ട്വിറ്റർ വെബ്ബിന്റെ ലോഗോ മാറ്റി ഇലോൺ മസ്ക്

സാൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ നീലക്കിളിയെ മാറ്റി പകരം ട്രോൾ ചിത്രമായ ‘ഡോജ്’ ലോഗോ ആക്കി സിഇഒ ഇലോൺ മസ്കിന്റെ പുതിയ പരീക്ഷണം. ട്വിറ്ററിന്റെ വെബ് പതിപ്പിൽ മാത്രമാണ് ലോഗോ മാറ്റിയത്. മാറ്റം താൽക്കാലികമാണെന്നാണ് സൂചന.ഷിബ ഇനു ഇനത്തിൽപെട്ട നായയുടെ തലയാണ് ഡോജ് എന്ന പേരിൽ 10 വർഷത്തോളമായി ട്രോളുകളിലുള്ളത്. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികളെ പരിഹസിക്കാൻ 2013 ൽ ഈ ചിത്രം ലോഗോയാക്കി പുറത്തിറങ്ങിയ ഡോജ്‌കോയിൻ എന്ന ക്രിപ്റ്റോകറൻസിയിൽ നിന്നാണ് ‍ഡോജ് എന്ന ട്രോൾ ഉണ്ടായത്. ഡോജ്കോയിനെ പിന്നീട് ഇലോൺ മസ്ക് പിന്തുണച്ചു തുടങ്ങിയതോടെ അതിന്റെയും മൂല്യമുയർന്നു.

ട്വിറ്റർ ലോഗോ മാറ്റി പകരം ഡോജിന്റെ ചിത്രം ലോഗോ ആക്കിക്കൂടെ എന്നു കഴിഞ്ഞ മാസം ഒരാൾ ചോദിച്ചപ്പോൾ അങ്ങനെ ചെയ്യുമെന്ന് മസ്ക് ഉറപ്പുനൽകിയിരുന്നു. ഇന്നലത്തെ ലോഗോ മാറ്റത്തിലൂടെ വാക്ക് പാലിച്ചു എന്ന് മസ്ക് വ്യക്തമാക്കി. ട്വിറ്ററിന്റെ മൊബൈൽ ആപ്പുകളിലെ ലോഗോയിൽ മാറ്റം വരുത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest