advertisement
Skip to content

2000 ബ്രാഞ്ചുകൾ എന്ന ലക്ഷ്യത്തോടെ സിഎസ്ബി ബാങ്ക്

"ഭാവിയിൽ സാങ്കേതികവിദ്യ ആയിരിക്കും, വിതരണ മേഖലയെ നയിക്കാൻ പോകുന്നതെങ്കിലും, ബ്രാഞ്ചുകളുടെ എണ്ണം 2000 ത്തിൽ എത്തുന്നതു വരെ ബ്രാഞ്ചുകൾക്കും വിതരണ വ്യാപനത്തിൽ ഒരു പ്രധാന പങ്കു വഹിക്കാനുണ്ടന്നു ഞാൻ വിശ്വസിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

കൊച്ചി: ഫെയർ ഫാക്സ് ഇന്ത്യ അഞ്ചു വർഷം മുമ്പ് 1200 കോടി മൂലധനമായി നിക്ഷേപിച്ചതു മുതൽ പ്രവർത്തനത്തിൽ ഒരു കുതിച്ചുചാട്ടം നടത്തിയ സി എസ് ബി ബാങ്ക് അതിന്റെ ബ്രാഞ്ചുകളുടെ എണ്ണം 2000 ആക്കാൻ കണ്ണും നട്ട് ഇരിക്കുകയാണ്..

ഇപ്പോൾ സാങ്കേതികവിദ്യ പരിഷ്കരിക്കുന്നതിനു ബാങ്കിന് വരുന്ന ചെലവുകൾ കുറയുന്നതോടുകൂടി, ഒരു വർഷം 100 ബ്രാഞ്ചുകൾ എന്ന ലക്‌ഷ്യം മറികടന്നു, ഒരു വർഷം 100 ൽ അധികം ബ്രാഞ്ചുകൾ എന്ന ലക്ഷ്യത്തിലേക്കി നീങ്ങാൻ ബാങ്ക് ആഗ്രഹിക്കുന്നതായി, തിങ്കളാഴ്ച (ജനുവരി 30) അനലിസ്റ്റുകളുമായി സംസാരിക്കുമ്പോൾ, ബാങ്കിന്റെ മാനേജിങ് ഡയറക്ടറും , സി ഇ ഓ യുമായ പ്രളയ്യ്‌ മൊണ്ടൽ പറഞ്ഞു.

"ഭാവിയിൽ സാങ്കേതികവിദ്യ ആയിരിക്കും, വിതരണ മേഖലയെ നയിക്കാൻ പോകുന്നതെങ്കിലും, ബ്രാഞ്ചുകളുടെ എണ്ണം 2000 ത്തിൽ എത്തുന്നതു വരെ ബ്രാഞ്ചുകൾക്കും വിതരണ വ്യാപനത്തിൽ ഒരു പ്രധാന പങ്കു വഹിക്കാനുണ്ടന്നു ഞാൻ വിശ്വസിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം അവസാനം ( ഡിസംബർ, 2022 ) 643 ബ്രാഞ്ചുകൾ ( അതിനു മുമ്പത്തെ വർഷം 559 ബ്രാഞ്ചുകൾ) മാത്രമുണ്ടായിരുന്ന സി എസ് ബി ബാങ്കിന് 2000 ബ്രാഞ്ചുകൾ എന്ന അതിന്റെ ലക്‌ഷ്യം നേടണമെങ്കിൽ, ഇനിയും കൂടുതൽ സഞ്ചരിക്കണം.

ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മാത്രം, ഒരു വർഷം 100 ബ്രാഞ്ചുകൾ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 40 ബ്രാഞ്ചുകൾ തുറന്നതായി മൊണ്ടേൽ പറഞ്ഞു .

തൃശൂർ ആസ്ഥാനമായ ബാങ്ക് ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ 155.95 കോടി അറ്റാദായം നേടി. ഇത് കഴിഞ്ഞ വർഷത്തെ ഈ കാലയളവിനേക്കാൾ 5 ശതമാനം കൂടുതലായിരുന്നു അന്ന് ബാങ്കിന്റെ അറ്റാദായം 148 . 25 കോടി ആയിരുന്നു

ബാങ്ക് നൽകിയ വായ്‌പകൾ കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തിൽ നിന്ന് 26 ശതമാനം വളർന്നു ( 14537 കോടി ) 18456 . 70 കോടിയായി. ഇതേ കാലഘട്ടത്തിൽ സ്വർണപ്പണയ ഇടപാടുകൾ 5825 . 50 കോടിയിൽ നിന്ന് 51 ശതമാനം വർധിച്ചു 8780 . 30 കോടിയായി.

77 ശതമാനം വളർച്ച നേടിയ സ്വർണപ്പണയ ഇടപാടുകളാണ്, ബാങ്കിന്റെ വായ്പ വളർച്ചക്ക് മൂന്നാം പാദത്തിൽ വലിയ തോതിൽ ഊർജം പകർന്നത്.

കറന്റ് അക്കൗണ്ട് സേവിങ് അക്കൗണ്ടുകളുടെ ഇടപാടിൽ ഈ സാമ്പത്തിക വർഷം 3 ശതമാനത്തിൽ അധികം കുറവ് വന്നതായി മൊണ്ടൽ പറഞ്ഞു.

"ഞങ്ങളുടെ ആസ്ഥികളുടെ മേന്മ നോക്കുകയാണെങ്കിൽ ബാങ്കിങ് വ്യവസായത്തിലെ ഏറ്റവും നല്ല ഗണത്തിൽ പെടുത്താവുന്നതാണ്. ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി 1 . 45 ശതമാനവും, അറ്റ നിഷ്ക്രിയ ആസ്തി . 42 ശതമാനവും . വായ്‌പ്പാ എഴുതിത്തള്ളൽ ഉൾപ്പെടെയുള്ള ബാങ്കിന്റെ പ്രൊവിഷൻ കവറേജ് റേഷ്യോ 92 ശതാനവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest