വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ സഞ്ചാരികള്‍ പര്യവേക്ഷണം ചെയ്യപ്പെടാത്ത സ്ഥലങ്ങളിലൊന്നാണ് അരുണാചല്‍ പ്രദേശ് (Arunachal Pradesh Tourist Places). പ്രകൃതിരമണീയമായ സൗന്ദര്യങ്ങള്‍ മാത്രമല്ല, വ്യത്യസ്ത വിശ്വാസങ്ങള്‍ പിന്തുടരുന്ന നിരവധി ഗോത്രങ്ങളുടെ സവിശേഷകരമായ ഒരുയിടം കൂടിയാണിവിടം. ഒട്ടേറേ ഗോത്രങ്ങളുള്ളതിനാല്‍ തന്നെ, ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭാഷകളുള്ളത് അരുണാചലിലാണ് (ഏകദേശം 15 ഓളം ഭാഷകള്‍). 'ഉദയസൂര്യന്‍' എന്നര്‍ഥമുള്ള 'അരുണാചല്‍' എന്ന വാക്കില്‍ നിന്നാണ് ഈ സംസ്ഥാനത്തിന് അരുണാചല്‍ പ്രദേശ് എന്ന പേര് ലഭിച്ചത്.
ചൈനയുടെ നിയന്ത്രണതയിലുള്ള തിബറ്റ്, കൂടാതെ അരുണാചലിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍ തെക്ക് അസം, തെക്കുകിഴക്ക് നാഗാലാന്‍ഡ്, പടിഞ്ഞാറ് ഭൂട്ടാന്‍, കിഴക്ക് മ്യാന്‍മാര്‍ എന്നിങ്ങനയാണ്. ഓര്‍ക്കീഡ് പുഷ്പങ്ങളുടെ പറുദീസയാണ് ഈ പ്രദേശം. ഇന്ത്യയില്‍ കാണുന്ന 1000-ത്തിലധികം ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡുകളില്‍ 600-ഓളം ഇനങ്ങളും ഇവിടെയാണ് കാണപ്പെടുന്നത്. ഒരു ആവേശകരമായയാത്രയ്ക്കായി അരുണാചലില്‍ എത്തുന്ന സഞ്ചാരികള്‍ ഇവിടെ തീര്‍ച്ചയായും അനുഭവിക്കേണ്ട് ചിലയിടങ്ങളും കാര്യങ്ങളും പങ്കുവയ്ക്കുന്നു.