advertisement
Skip to content

ചരിത്രം കുറിച്ച ഫൊക്കാനയുടെ പുതിയ ഭരണ സമിതിയുടെ അധികാരകൈമാറ്റം

ന്യൂ ജേഴ്‌സി : ഫൊക്കാനയുടെ പുതിയ ഭരണ സമിതിയുടെ അധികാരകൈമാറ്റം ചരിത്രം കുറിക്കുന്നതായിരുന്നു. ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട് പാലസിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ മുന്നൂറിൽ അധികം ആളുകൾ അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്തു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി.

ഫൊക്കാനയുടെ പുതിയ ഭരണ സമിതി ഡോ . സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ മുൻ ഭരണ സമിതിയിലെ പ്രസിഡന്റ് ആയ ഡോ . ബാബു സ്റ്റീഫനിൽ നിന്നാണ് അധികാരം ഏറ്റു വാങ്ങിയത്.

2022 -24 കാലയളവിൽ ഫൊക്കാനയെ നയിച്ച മുൻ പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിലെ അംഗങ്ങൾ ആയിരുന്ന ഡോ . ബാബു സ്റ്റീഫൻ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രഷർ ബിജു ജോൺ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പൻ, ട്രസ്റ്റീ ബോർഡ് ചെയർ സജി പോത്തൻ , കൺവെൻഷൻ ചെയർ ജോൺസൻ തങ്കച്ചൻ എന്നിവരും 2024 -26 കാലയളവിൽ ഫൊക്കാനയെ നയിക്കുന്നതിനായി ഡോ.സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഉള്ള ടീമിൽ നിന്നും പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , വിമെൻസ് ഫോറം ചെയർ രേവതി പിള്ളൈ , ജോയിന്റ് സെക്രട്ടറി മനോജ് ഇടമന , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള എന്നീവരും പങ്കെടുത്തു . തുടർന്ന് നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയും , നാഷണൽ കമ്മിറ്റി, റീജണൽ വൈസ് പ്രസിഡന്റ് , ട്രസ്റ്റീ ബോർഡ്, യൂത്ത് കമ്മിറ്റി എന്നിവറും പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റത്.

ഡോ . ബാബു സ്റ്റീഫൻ തന്റെ പ്രസംഗത്തിൽ ഫൊക്കാനയെ രണ്ട് വർഷം നയിക്കാൻ കഴിഞ്ഞതിലും കൺവെൻഷൻ കുറ്റമറ്റതാക്കാൻ കഴിഞ്ഞതിലും അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഫൊക്കാനയുടെ പ്രവർത്തനം മറ്റ് സംഘടനകളെക്കാൾ മികച്ചതാക്കാൻ കഴിഞ്ഞതിൽ സംതൃപ്തി രേഖപ്പെടുത്തി.

ഫൊക്കാനയുടെ മുതിർന്ന നേതാക്കളെ സാക്ഷ്യം വഹിച്ച പ്രൗഢമായ സദസിനു മുൻപാകെ ഔദ്യോഗികമായി അധികാരം ഏറ്റുവാങ്ങി ഡോ . സജിമോൻ ആന്റണി ഫൊക്കാനയുടെ ഭാവി പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കുമെന്ന വ്യക്തമായ സൂചനകൂടി നൽകിയതോടെ തികഞ്ഞ ദിശാബോധമുള്ള നേതാവാണ് താനെന്ന് അദ്ദേഹം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പു വേളയിൽ പുറത്തിറക്കിയ പ്രവർത്തന രൂപ രേഖയിൽ സൂചിപ്പിച്ച കാര്യങ്ങൾ പൂർണമായും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സജിമോൻ അതിനോടൊപ്പം നിരവധി കാര്യങ്ങൾ കൂടി ചെയ്യാൻ ശ്രമിക്കുമെന്നും സൂചിപ്പിച്ചു.

ഫൊക്കാനയെ വരും തലമുറയുടെ കൈകളിൽ എത്തിച്ചുകൊണ്ട് സംഘടനയുടെ ഭാവി സുരക്ഷിതമാക്കുകയാണ് തന്റെ ലക്ഷ്യമെന്നുകുടി സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു . യുവത്വത്തിന് കാതലായ പങ്കാളിത്തം ഉറപ്പുവരുത്തുകയും അതിന് വേണ്ടി യൂത്ത് കമ്മിറ്റി വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.. ഫൊക്കാനയുടെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് ഇനിയുള്ള രണ്ട് വർഷങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ആമുഖമായി സൂചിപ്പിച്ചുകൊണ്ട് , വരാനിരിക്കുന്ന ദിവസങ്ങളിൽ വൻ തോതിലുള്ള പ്രവർത്തനങ്ങളും നേട്ടങ്ങളും കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

ഈ കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് ഫോക്കാനയെ അന്തരാഷ്ട്ര തലത്തിലെ പ്രമുഖ സംഘടനയാക്കി മാറ്റുമെന്നെ പ്രഖ്യാപനത്തെ ഏറെ ഹർഷാരവത്തോടെയാണ് സദസ്യർ ഏറ്റുവാങ്ങിയത്. ഫൊക്കാന നാഷണൽ കമ്മിറ്റി കൂടുകയും ചെയ്യാനിരിക്കുന്ന പ്രവർത്തനങ്ങളുടെ രൂപ രേഖ കമ്മിറ്റിയുമായി അഭിപ്രയ പ്രകടനം നടത്തിയതായും സജിമോൻ പറഞ്ഞു . മുൻ പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫന് അദ്ദേത്തിന്റെ പ്രവർത്തനത്തിനും മനോഹരമായ ചരിത്ര കൺവെൻഷനും നന്ദി രേഖപ്പെടുത്തി.

സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ പ്രവർത്തനങ്ങളെ പറ്റിയും ട്രഷർ ജോയി ചാക്കപ്പൻ കണക്കുകളെ പറ്റിയും സംസാരിച്ചു

ഫൊക്കാന മുൻ പ്ര സിഡന്റ്‌മാരായിരുന്ന ജോൺ പി ജോൺ , ജോർജി വർഗീസ് , മുൻ സെക്രട്ടറി മാരായിരുന്ന ജോൺ ഐസക്ക് , സുധാ കർത്താ , ഫിലിപ്പോസ് ഫിലിപ്പ് , ഫൊക്കാനയുടെ മുൻ ഭാരവാഹികൾ , നാഷണൽ കമ്മിറ്റി മെമ്പേഴ്‌സ് , റീജിണൽ വൈസ് പ്രസിഡന്റുമാർ തുടങ്ങി നിരവധി പേർ പങ്കെടുത്ത ഈ മീറ്റിങ് ഫൊക്കാനയുടെ ചരിത്രം തന്നെ മാറ്റിയെഴുതുന്ന ഒന്നായി മാറ്റുവാൻ കഴിഞ്ഞു.

ഈ മീറ്റിങ് ഹോസ്റ്റ് ചെയ്തത് ന്യൂ ജേഴ്സിയിലെ പ്രമുഖ സംഘടനയായ മഞ്ച് , സജിമോൻ ഫ്രണ്ട്‌സ് എന്നിവർ ചേർന്നാണ് .

ഫൊക്കാനയുടെ യശസിന് തിലകച്ചാർത്താകുന്ന ഈ മീറ്റിംഗിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി നേതാക്കൾ പങ്കെടുത്തു. ആളുകളുടെ പാർട്ടിസിപേഷൻ കൊണ്ടായാലും , കലാപരിപാടികളുടെ മൂല്യം കൊണ്ടായാലും ഏവരാലും ശ്രദ്ധിക്കപ്പെട്ട മീറ്റിങ്ങു ആയിരുന്നു . സമാന്തര സംഘടനകളുടെ ഭാരവാഹികൾ ആയതോമസ് മോട്ടക്കൽ , പിന്റോ കണ്ണമ്പള്ളിൽ, അനിയൻ ജോർജ് , മിത്രസ് , ദിലീപ് വർഗീസ് , തങ്കമണി അരവിന്ദ് ,ജോർജ് മേലേത്ത്‌, സ്കറിയ പെരിയപ്പുറം ,വർഗിസ് സ്കറിയ, ഫിലാഡൽഫിയായിൽ നിന്നും മോൻസി തുടങ്ങി വളരെയധികം ആളുകളുടെ പ്രധിനിത്യം ഉണ്ടായിരുന്ന ഈ മീറ്റിങ്ങിൽ യുവാക്കളുടെ ഒരു നിരതന്നെ സന്നിധർ ആയിരുന്നു . .

രാജു ജോയി പ്രാർത്ഥന ഗാനം ആലപിച്ചു , ഫാദർ സിമി തോമസ് , (സൈന്റ്റ് ജോർജ് സീറോ മലബാർ വികാർ) കൗണ്ടി ലെജിസ്ലേറ്റർ ആനിപോൾ എന്നിവർ ആശംസ നേർന്നു സംസാരിച്ചു .മഞ്ച് പ്രസിഡന്റ് ഡോ. ഷൈനി രാജുവും ഫൊക്കാന വിമൻസ് ഫോറം ചെയർ രേവതി പിള്ള എന്നിവർ എം .സി മാരായി പ്രവർത്തിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest