advertisement
Skip to content

‘തോറ്റുകൊണ്ടിരിക്കും നമ്മളെത്ര പ്രാവശ്യം’? ‘തോല്‍വി എഫ്‌സി’യിലെ ആദ്യ ഗാനം പുറത്ത്

തോല്‍വി അത്ര മോശം കാര്യമല്ലെന്നും തോല്‍വിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായി യൂട്യൂബില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ‘തോല്‍വി എഫ്‌സി’യിലെ ആദ്യ ഗാനം. മനോഹരമായ ദൃശ്യങ്ങളും വേറിട്ട രീതിയിലുള്ള വരികളും ഈണവുമായി ഇതിനകം ആസ്വാദക മനം കവര്‍ന്നിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ ദ ഹംബിള്‍ മ്യുസിഷന്‍ എന്നറിയപ്പെടുന്ന വൈറല്‍ ഗായകന്‍ കാര്‍ത്തിക് കൃഷ്ണന്‍ വരികളെഴുതി സംഗീതം ചെയ്ത് ആലപിച്ചിരിക്കുന്ന ഗാനം. ചിരി നുറുങ്ങുകളുമായി ഉടന്‍ തിയേറ്ററുകളില്‍ റിലീസിനായി ഒരുങ്ങുകയാണ് ഷറഫുദ്ദീന്‍ നായകനായെത്തുന്ന ചിത്രം.

തൊട്ടതെല്ലാം പൊട്ടി പാളീസാകുന്ന കുരുവിളയ്ക്കും കുടുംബത്തിനും തോല്‍വി എന്നും കൂടപ്പിറപ്പിനെപ്പോലെ ഒപ്പമുണ്ട്. ജോലി, പണം, പ്രണയം തുടങ്ങി എല്ലാം ദിവസം ചെല്ലും തോറും ആ കുടുംബത്തിലെ ഓരോരുത്തര്‍ക്കും കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിലും ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന നെട്ടോട്ടങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ഹാസ്യത്തിന്റെ മേമ്പൊടിയില്‍ ‘തോല്‍വി എഫ്‌സി’യിലൂടെ അവതരിപ്പിക്കുന്നത്.

ഫാമിലി-കോമഡി-ഡ്രാമ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കുരുവിളയായി ജോണി ആന്റണിയും മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി ജോര്‍ജ്ജ് കോരയുമാണ് പ്രധാന വേഷങ്ങളിലുള്ളത്. ജോര്‍ജ് കോരയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ഇതിനകം വേറിട്ട പോസ്റ്ററുകളും രസികന്‍ ടീസറുമായി പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ജോര്‍ജ് കോര തന്നെയാണ് സംവിധാനത്തിന് പുറമെ ‘തോല്‍വി എഫ്സി’യുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘തിരികെ’ എന്ന സിനിമയുടെ സംവിധായകരില്‍ ഒരാളായിരുന്ന ജോര്‍ജ് കോര നിവിന്‍ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന സിനിമയുടെ എഴുത്തുകാരില്‍ ഒരാളുകൂടിയാണ്. അഭിനേതാവെന്ന നിലയിലും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ അദ്ദേഹം ‘പ്രേമം’, ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’, ‘ജാനകി ജാനെ’ ഉള്‍പ്പടെയുള്ള സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുമുണ്ട്.

ആശ മഠത്തില്‍, അല്‍ത്താഫ് സലീം, ജിനു ബെന്‍, മീനാക്ഷി രവീന്ദ്രന്‍, അനുരാജ് ഒ ബി തുടങ്ങിയവരാണ് ‘തോല്‍വി എഫ്സി’യിലെ മറ്റ് താരങ്ങള്‍. ‘തിരികെ’ എന്ന ചിത്രത്തിന് ശേഷം നേഷന്‍ വൈഡ് പിക്ചേഴ്സിന്റെ ബാനറില്‍ എബ്രഹാം ജോസഫ് ആണ് സിനിമയുടെ നിര്‍മാണം. ഡിജോ കുര്യന്‍, പോള്‍ കറുകപ്പിള്ളില്‍, റോണി ലാല്‍ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മാത്യു മന്നത്താനില്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍.

ഛായാഗ്രഹണം: ശ്യാമപ്രകാശ് എംഎസ്, എഡിറ്റര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍: ലാല്‍ കൃഷ്ണ, ലൈന്‍ പ്രൊഡ്യൂസര്‍: പ്രണവ് പി പിള്ള, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്‌സ്, പാട്ടുകള്‍ ഒരുക്കുന്നത് വിഷ്ണു വര്‍മ, കാര്‍ത്തിക് കൃഷ്ണന്‍, സിജിന്‍ തോമസ് എന്നിവരാണ്. സൗണ്ട് ഡിസൈന്‍: ധനുഷ് നയനാര്‍, സൗണ്ട് മിക്‌സ്: ആനന്ദ് രാമചന്ദ്രന്‍, കലാസംവിധാനം: ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈനര്‍: ഗായത്രി കിഷോര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജെപി മണക്കാട്, മേക്കപ്പ്: രഞ്ജു കോലഞ്ചേരി, കളറിസ്റ്റ്: ജോയ്‌നര്‍ തോമസ്, വിഎഫ്എക്‌സ്: സ്റ്റുഡിയോമാക്രി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീകാന്ത് മോഹന്‍, ഗാനരചന: വിനായക് ശശികുമാര്‍, കാര്‍ത്തിക് കൃഷ്ണന്‍, റിജിന്‍ ദേവസ്യ, ആലാപനം: വിനീത് ശ്രീനിവാസന്‍, കാര്‍ത്തിക് കൃഷ്ണന്‍, സൂരജ് സന്തോഷ്, സ്റ്റില്‍സ്: അമല്‍ സി സദര്‍, വിതരണം: സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, പിആര്‍ഒ: ഹെയ്ന്‍സ്, ഡിസൈന്‍സ്: മക്ഗഫിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest