advertisement
Skip to content

രണ്ടും നാലും വയസുള്ള സഹോദരിമാര്‍ ന്യു യോര്‍ക്കില്‍ മുങ്ങി മരിച്ചു

ന്യൂയോർക്ക്: അമ്മ ഉറങ്ങുമ്പോള്‍ അപ്പാർട്ട്മെന്റില്‍ നിന്ന് പുറത്തു കടന്ന രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ സമീപത്തെ കുളത്തില്‍ ശനിയാഴ്ച്ച മുങ്ങിമരിച്ചു.

ഹോള്‍ട്ട്‌സ്‌വില്ലിലെ ഫെയർഫീല്‍ഡ് ടൗണ്‍ഹൗസിന് പിന്നില്‍ ഉച്ചകഴിഞ്ഞ് 3:15 ഓടെയാണ് ദുരന്തം അരങ്ങേറിയതെന്ന് സഫോക്ക് കൗണ്ടി പോലീസ് പറഞ്ഞു.

അവിടെ താമസിക്കുന്ന ഇന്ത്യാക്കാരിയായ സുധ പരിമള ഗാലിയുടെ മക്കളായ റൂത്ത് ഇവാഞ്ചലിൻ ഗാലി (4 വയസ്സും 11 മാസവും) സെലാ ഗ്രേസ് ഗാലി (2 വയസ്സും 11 മാസവും) എന്നിവരാണ് മരിച്ചത്. സുധ പരിമളയുടെ ഭർത്താവ് വിസ സംബന്ധിച്ചു നാട്ടിലാണ്.അമ്മ ഉറങ്ങിക്കിടക്കുമ്പോള്‍ കുട്ടികള്‍ വീട്ടില്‍ നിന്ന് വഴുതി മാറുകയായിരുന്നുവെന്ന് ദ പോസ്റ്റിനോട് ചിലർ പറഞ്ഞു.

പെണ്‍കുട്ടികളെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതിയില്‍ തിരച്ചിലിലാണ് രണ്ടും നാലും വയസ്സുള്ള സഹോദരിമാരെ വെള്ളത്തില്‍ കണ്ടെത്തിയത്. ജീവൻ രക്ഷാപ്രവർത്തനങ്ങള്‍ നടത്തി പെണ്‍കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവർ മരിച്ചതായി അധികൃതർ അറിയിച്ചു.

സഫോക്ക് കൗണ്ടിയിലെ ഡിറ്റക്ടീവുകള്‍ മരണത്തെക്കുറിച്ച്‌ അന്വേഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അധികൃതർ നല്‍കിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest