നളിനകുമാരി വിശ്വനാഥ് എഴുതിയ 'തനിച്ചായിപ്പോകുന്നവർ' എന്ന ചെറുകഥാസമാഹാരത്തിന്റെ പ്രകാശനം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലെ റൈറ്റേഴ്‌സ് ഫോറത്തിൽ വച്ചു നവംബർ 8, രാത്രി 10 മണിക്ക് നടക്കുന്നു.
പ്രസിദ്ധ നോവലിസ്റ്റ് ജേക്കബ് എബ്രഹാം എഴുത്തുകാരി ഗീതാ മോഹന് നല്‍കിയാണ് പുസ്തകം പ്രകാശിപ്പിക്കുന്നത്. ചടങ്ങിൽ ബഷീർ തിക്കൊടി, ഇസ്മയില്‍ മേലടി, പ്രവീൺ പാലക്കീൽ, അനിൽകുമാർ സി. പി., പി ശിവപ്രസാദ്, വെള്ളിയോടൻ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
നളിനകുമാരി വിശ്വനാഥ്, കോഴിക്കോട് സ്വദേശിനി. റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥ.
കഥകളും കവിതകളും എഴുതുന്നു. ചില കഥകൾ മുൻപ് 'ഇൻഡ്യാരെ' 'മലയാളനാട്' എന്നിവയിൽ വന്നിട്ടുണ്ട്.
'അകംപൊരുൾ' എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തകം 2022 നവംബർ മാസംഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിൽ വച്ചു പ്രസിദ്ധ എഴുത്തുകാർ ഷീലടോമിയും അനിൽകുമാർ സിപി യും ചേർന്നു പ്രകാശനം ചെയ്തു.
ഭർത്താവ് മേലെടത്തു വിശ്വനാഥൻ FACT യിൽ പബ്ലിക് റിലേഷൻ ഓഫീസർ ആയിരുന്നു
മകൾ വന്ദന വിശ്വനാഥ്
ചെന്നൈയിൽ ഫ്രീലാൻസ്
ജെർണലിസ്റ്റ്, ഇംഗ്ലീഷ് writer.
മരുമകൻ ചെന്നൈ
ദി ഹിന്ദുവിൽ.
മകൻ പൈലറ്റ്. യൂറോപ്പിൽ
മരുമകൾ ദുബൈ എമിരേറ്റ്സിൽ എയർഹോസ്റ്റസ്
കൊച്ചുമക്കൾ
വേദ്, നീൽ, വീർ.