നളിനകുമാരി വിശ്വനാഥിന്റെ 'തനിച്ചായിപ്പോകുന്നവർ' പ്രകാശനം ചെയ്തു.







നളിനകുമാരി വിശ്വനാഥിന്റെ 'തനിച്ചായിപ്പോകുന്നവർ' എന്ന കഥാസമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. പ്രശസ്ത നോവലിസ്റ്റ് ജേക്കബ് ഏബ്രഹാമിൽ നിന്ന് എഴുത്തുകാരി ഗീത മോഹൻ പുസ്തകം ഏറ്റുവാങ്ങി. അനിൽകുമാർ സി. പി. പുസ്തകപരിചയം നടത്തി. പ്രവീൺ പാലക്കീൽ അവതാരകനായ ചടങ്ങിൽ ബഷീർ തിക്കോടി, വെള്ളിയോടൻ, പി. ശിവപ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. തിങ്ക്‌ലി പബ്ലീഷേഴ്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.