അധികം പ്രതീക്ഷയൊന്നും കൂടാതെയാണ് ബിനോയ് മുട്ടം എഴുതിയ തലമുറകൾക്കപ്പുറം എന്ന നോവൽ വായിച്ചു തുടങ്ങിയത്. പക്ഷെ വായിച്ചവസാനിപ്പിച്ചപ്പോൾ നല്ലൊരു നോവൽ വായിച്ച സുഖം.
ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദ് രാജാവ് ഉറിയായുടെ ഭാര്യയായിരുന്ന ബത്‌സെബ കുളിക്കുമ്പോൾ അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടയായി അവളുമായി ശയിക്കുകയും ഉറിയയെ യുദ്ധമുന്നണിയിലേക്ക് പറഞ്ഞു വിട്ടു കൊല്ലിച്ച് അവളെ സ്വന്തമാക്കി. അവർക്ക് സോളമൻ എന്ന പുത്രൻ ജനിക്കുകയും ചെയ്തു. എന്നാൽ ഉറിയായെ കൊലപ്പെടുത്തിയ രാജാവിനെതിരെ ഗൂഢതന്ത്രം മെനഞ്ഞു പ്രതികാരത്തിന് കോപ്പ് കൂട്ടിയ ഉപദേശകനും ബത്‌സെബയുടെ അപ്പൂപ്പനുമായ അഹിഥോഫെലിന്റെ കഥയാണ് തലമുറകൾക്കപ്പുറം. ഉദ്വെഗം നിറഞ്ഞു നിൽക്കുന്ന കഥാസന്ദർഭങ്ങളും മികച്ച ഭാഷയും സമയോചിതമായി കഥാപാത്രങ്ങളുടെ ചിന്തകളും കൂടെ ബിനോയ് മുട്ടം സഹസ്രാബ്ദങ്ങൾക്കപ്പുറത്തേക്ക് എളുപ്പത്തിൽ കൊണ്ട് പോയി എന്നതാണ് സത്യം. നോവൽ അവസാനിക്കാതിരുന്നെങ്കിൽ എന്ന് തോന്നിപ്പിക്കും വിധം മികച്ചതായി എഴുതി.
പ്രസാധകർ : സൈകതം ബുക്സ്
പേജ് : 342
വില : 290 രൂപ