ഇന്ത്യയില്‍ ടെക്‌നോ തങ്ങളുടെ ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ടെക്‌നോ ഫാന്റം വി ഫോള്‍ഡ് എന്ന ഡിവൈസുംആകര്‍ഷകമായ സവിശേഷതകളുമായിട്ടാണ് വരുന്നത്. ടെക്നോ ഫാന്റം വി ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണിന് ഇന്ത്യയില്‍ 88,888 രൂപയാണ് വില. ഒരു വേരിയന്റില്‍ മാത്രമാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഫോള്‍ഡബിള്‍ ഫോണാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായി ടെക്‌നോ വളരെ കുറഞ്ഞ വിലയ്ക്കാണ് ഈ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന നടത്തുന്നത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ക്ക് 77,777 രൂപയ്ക്ക് വാങ്ങാം.
ടെക്നോ ഫാന്റം വി ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ആളുകള്‍ക്ക് രണ്ട് വര്‍ഷത്തെ വാറന്റി ലഭിക്കും. 5,000 രൂപയുടെ സൗജന്യ ട്രോളി ബാഗ്, ആറ് മാസത്തിനുള്ളില്‍ വണ്‍ടൈം ഫ്രീ സ്‌ക്രീന്‍ റീപ്ലൈസ്‌മെന്റ് എന്നിവും ഈ ഡിവൈസ് വാങ്ങുന്നവര്‍ക്ക് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഫൈബര്‍ പ്രൊട്ടക്റ്റീവ് കെയ്സും ലഭിക്കും. എച്ച്ഡിബി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുമ്പോള്‍ 5,000 രൂപ കിഴിവും ലഭിക്കും. ടെക്‌നോ ഫാന്റം വി ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണില്‍ എയ്റോസ്പേസ് ഗ്രേഡ് ഇന്നോവേറ്റീവ് ഡ്രോപ്പ് ഷേപ്പുള്ള ഹിഞ്ചാണുള്ളത്. ഇതില്‍ ഫിക്‌സഡ്-ആക്‌സിസ് റൊട്ടേറ്റ്, സ്ലൈഡ് ടെക്, റിവേഴ്‌സ് സ്‌നാപ്പ് സ്ട്രക്ച്ചര്‍ എന്നിവയുണ്ട്. സ്മൂത്ത് ഫോള്‍ഡിങ് നല്‍കാന്‍ ഈ ഡിസൈനിന് സാധിക്കുന്നു.
ടെക്‌നോ ഫാന്റം വി ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് മീഡിയടെക്ക് ഡൈമെന്‍സിറ്റി 9000+ ചിപ്സെറ്റാണ്. 12 ജിബി LPDDR5 റാമും 512 ജിബി UFS 3.1 സ്റ്റോറേജുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. കഴിഞ്ഞ വര്‍ഷത്തെ മുന്‍നിര ഫോണുകളില്‍ ഇതേ സ്റ്റോറേജ് സാങ്കേതികവിദ്യയാണുള്ളത്. 45W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ടെക്നോ ഫാന്റം വി ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണില്‍ 6.42 ഇഞ്ച് LTPO ഔട്ടര്‍ AMOLED ഡിസ്പ്ലേയാണുള്ളത്. ഇതൊരു FHD+ പാനലാണ്. 2296 X 2000 പിക്‌സല്‍ റെസല്യൂഷനുള്ള 7.65 ഇഞ്ച് 2K LTPO AMOLED ഫോള്‍ഡബിള്‍ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. സ്‌ക്രീനില്‍ കാണുന്ന കണ്ടന്റിനെ അടിസ്ഥാനമാക്കി ഡിസ്‌പ്ലെയുടെ റിഫ്രഷ് റേറ്റ് 10Hz മുതല്‍ 120Hz വരെ ഓട്ടോമാറ്റിക്കായി മാറും.
ടെക്നോ ഫാന്റം വി ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണില്‍ മൂന്ന് പിന്‍ ക്യാമറകളാണുള്ളത്. ഇതില്‍ 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 13 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സറുമാണുള്ളത്. 50 മെഗാപിക്‌സല്‍ 2x പോര്‍ട്രെയിറ്റ് ക്യാമറയും ഈ ഡിവൈസില്‍ ടെക്‌നോ നല്‍കിയിട്ടുണ്ട്. ഡിവൈസ് തുറക്കുമ്പോള്‍ പുറം സ്‌ക്രീനില്‍ 32 മെഗാപിക്‌സല്‍ ക്യാമറയും മുന്‍വശത്ത് 16 മെഗാപിക്‌സല്‍ സെന്‍സറുമാണുള്ളത്. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും സ്റ്റീരിയോ സ്പീക്കറുകളും ഈ മടക്കാവുന്ന ഫോണിലുണ്ട്.