advertisement
Skip to content

ടാറ്റാ ടെക്നോളജീസ് ഓഹരി വില്പനയ്ക്കൊരുങ്ങുന്നു

മുംബയ്: ടാറ്റാ മോട്ടോഴ്സിന്റെ ഉപസ്ഥാപനമായ ടാറ്റാ ടെക്നോളജീസ് പ്രാരംഭ ഓഹരി വില്പനയ്ക്കൊരുങ്ങുന്നു. പൂനെ ആസ്ഥാനമായുള്ള ടാറ്റ ടെക്‌നോളജീസ് ഇതിനായി സെബിയിൽ പത്രിക സമ‌ർപ്പിച്ചിട്ടുണ്ട്. പ്രൊമോട്ടർമാരുടെ കൈവശമുള്ള 95,70,8984 ഓഹരികളാണ് ഓഫർ ഫോർ സെയ്‌ലിലൂടെ വിൽക്കുന്നത്. കൈവശമുള്ള ഓഹരികളുടെ ഏകദേശം 23.60 ശതമാനമാണ് വിൽക്കുന്നത്.

വിൽപ്പനയ്ക്കുള്ള ഓഫറിൽ ടാറ്റ മോട്ടോഴ്‌സിന്റെ 81.13 ദശലക്ഷം ഇക്വിറ്റി ഷെയറുകളും ആൽഫ ടിസി ഹോൾഡിംഗ്സ് പിടിഇ ലിമിറ്റഡിന്റെ 9.71 ദശലക്ഷം ഓഹരികളും ഉൾപ്പെടുന്നു. കൂടാതെ ടാറ്റ ക്യാപിറ്റൽ ഗ്രോത്ത് ഫണ്ടിന്റെ 4.86 ദശലക്ഷം ഓഹരികളുമുണ്ട്. യഥാക്രമം 20 ശതമാനം, 2.40 ശതമാനം, 1.20 ശതമാനം ഓഹരികളാണ് ഈ കമ്പനികൾക്ക് കൈവശമുള്ളത്.കഴിഞ്ഞ ഡിസംബർ മാസത്തിലാണ് , ടാറ്റ ടെക്കിന്റെ ഓഹരികൾ ഭാഗികമായി വിറ്റഴിക്കുന്നതിനു ടാറ്റ മോട്ടോർസ് അനുമതി നൽകിയത്. ഓട്ടോ മോട്ടീവ് , എയ്‌റോ സ്പേസ് , വ്യാവസായിക ഹെവി മെഷിനുകൾ മുതലായവയുടെ എഞ്ചിനീറിങ് യൂണിറ്റാണ് ടാറ്റ ടെക് നോളജിസ്.

ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതിക വിദ്യയേയും പരമ്പരാഗത എഞ്ചിനീറിങ് രീതികളെയും സംയോജിപ്പിച്ചുകൊണ്ടാണ് കമ്പനികൾക്ക് സേവനങ്ങൾ നൽകുന്നത്.നടപ്പു സാമ്പത്തിക വർഷത്തിലെ ഡിസംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ വരുമാനം 3011.8 കോടി രൂപയായി. വാർഷികാടിസ്ഥാനത്തിൽ 15 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ഈ കാലയളവിലെ ലാഭം 407.5 കോടി രൂപയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest