advertisement
Skip to content

സാംസങ് ഗാലക്‌സി എസ് 23 സീരീസ് സ്മാര്‍ട്‌ഫോൺ ലോഞ്ച് ഉടൻ

പുതിയ സാംസങ് ഗാലക്‌സി എസ് 23 സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ വിലയുമായി ബന്ധപ്പെട്ട സൂചനകളൊന്നും ലഭിച്ചിട്ടില്ല. എന്തായാലും ഈ സീരീസ് ഡിവൈസുകളുടെ വില 70,000 രൂപയ്ക്ക് മുകളിലായിരിക്കും.

ഫെബ്രുവരി 1ന് 2023ലെ ആദ്യത്തെ ഗാലക്‌സി അണ്‍പാക്ക്ഡ് ഇവന്റ് നടക്കുമെന്ന് സാംസങ് സ്ഥിരീകരിച്ചു. എല്ലാ വര്‍ഷവും ആദ്യം നടക്കുന്ന ഗാലക്‌സി അണ്‍പായ്ക്ക്ഡ് ഇവന്റില്‍ വച്ച് സാംസങ് തങ്ങളുടെ പ്രീമിയം ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ അടങ്ങുന്ന ഗാലക്‌സി എസ് സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ഗാലക്‌സി എസ് 23 സീരീസ് ഫെബ്രുവരി 1ന് തന്നെ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവന്റില്‍ വച്ച് ലോഞ്ച് ചെയ്യുന്ന പുതിയ സാംസങ് ഡിവൈസുകള്‍ ഏതൊക്കെയാണ് എന്ന കാര്യം കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങ് ഗാലക്‌സി എസ്23 സീരീസ് ഈ ഇവന്റില്‍ വച്ച് പുറത്തിറക്കിയേക്കും. ഗാലക്സി എസ് 23 സീരീസില്‍ മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാലക്സി എസ് 23, ഗാലക്സി എസ് 23 പ്ലസ്, ഗാലക്സി എസ് 23 അള്‍ട്ര എന്നിവയായിരിക്കും ഈ മോഡലുകള്‍.

പുതിയ സാംസങ് ഗാലക്‌സി എസ് 23 സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ വിലയുമായി ബന്ധപ്പെട്ട സൂചനകളൊന്നും ലഭിച്ചിട്ടില്ല. എന്തായാലും ഈ സീരീസ് ഡിവൈസുകളുടെ വില 70,000 രൂപയ്ക്ക് മുകളിലായിരിക്കും. അള്‍ട്ര മോഡലിന് ഒരു ലക്ഷം രൂപയിലധികം വിലവരും. കഴിഞ്ഞ വര്‍ഷം സാംസങ് ഗാലക്സി എസ് 22 ഇന്ത്യയിലെത്തിയപ്പോള്‍ ബേസ് വേരിയന്റിന്റെ വില 72,999 രൂപയായിരുന്നു. ഗാലക്സി എസ് 22 പ്ലസിന്റെ വില ആരംഭിച്ചത് 84,999 രൂപ മുതലാണ്. അള്‍ട്ര മോഡലിന്റെ വില ആരംഭിച്ചത് 1,09,999 രൂപ മുതലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest